June 2026
M T W T F S S
1234567
891011121314
15161718192021
22232425262728
2930  
June 21, 2026

പൂജ ബമ്പര്‍ നറുക്കെടുപ്പ്; ഒന്നാം സ്ഥാനം JC 253199 എന്ന നമ്പറിന്

SHARE

കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ പൂജ ബമ്പര്‍ നറുക്കെടുപ്പില്‍ ഒന്നാം സ്ഥാനം കാസര്‍ഗോഡ് വിറ്റ ടിക്കറ്റിന്. 12 കോടിയുടെ ഒന്നാം സമ്മാനം ലഭിച്ചിരിക്കുന്നത് JC 253199 എന്ന നമ്പറിനാണ്. തിരുവനന്തപുരം ഗോര്‍ഖി ഭവനില്‍ വച്ച് രണ്ട് മണിയോടെയാണ് നറുക്കെടുപ്പ് നടന്നത്. കാസര്‍ഗോഡ് ജില്ലയിലെ ഏജന്റ് ആയ മേരിക്കുട്ടി ജോജോ വിറ്റ ടിക്കറ്റിനാണ് സമ്മാനം. നാല് കോടിയാണ് പൂജാ ബമ്പറിന്റെ രണ്ടാം സമ്മാനം. ഒരു കോടി വീതം നാല് പേര്‍ക്കാകും ലഭിക്കുക. മൂന്നാം സമ്മാനം 10 ലക്ഷം രൂപ (ഒരു സീരീസിന് രണ്ട് സമ്മാനം എന്ന നിലയില്‍ 10 പേര്‍ക്ക്). മൂന്ന് ലക്ഷം വീതം അഞ്ച് പേര്‍ക്കാണ് നാലാം സമ്മാനം (ഒരു പരമ്പര). അഞ്ചാം സമ്മാനം രണ്ട് ലക്ഷം രൂപ. കൂടാതെ 5000, 1000, 500, 300 രൂപയുടെ മറ്റ് നിരവധി സമ്മാനങ്ങളും ഭാഗ്യശാലികളെ കാത്തിരിക്കുന്നു.