October 25, 2026

സംസ്ഥാന സ്കൂൾ കായികമേള: ട്രോഫി ഏറ്റുവാങ്ങുന്നതിൽ ആശയക്കുഴപ്പം, സംഘടകർക്കും ധാരണയില്ല, സ്വീകരണ പരിപാടി ചടങ്ങ് മാത്രമാക്കി

SHARE

സംസ്ഥാന സ്കൂൾ കായികമേളയിൽ തുടക്കത്തിൽ തന്നെ കല്ലുകടി. കായികമേളയുടെ വിജയികൾക്ക് നൽകുന്ന ട്രോഫി ഏറ്റുവാങ്ങുന്നതിൽ ആശയകുഴപ്പം. പരിപാടിയെ പറ്റി സംഘടകർക്കും ധാരണയുണ്ടായിരുന്നില്ല. ഒടുക്കം സ്വീകരണ പരിപാടി ചടങ്ങ് മാത്രമാക്കി ഒതുക്കുകയായിരുന്നു. 68-ാമത് സംസ്ഥാന സ്‌കൂൾ കായികമേളയ്ക്കാണ് ഇന്ന് വൈകിട്ട് കോഴിക്കോട് തിരി തെളിയുക. പ്രധാന വേദിയായ എൻഐടി സ്റ്റേഡിയത്തിൽ, നാല് മണിക്ക് മുഖ്യമന്ത്രി വി ഡി സതീശൻ മേളയുടെ ഔപചാരിക ഉദ്ഘാടനം നിർവഹിക്കും. ഈ മാസം 31 വരെയാണ് കായിക മാമാങ്കം അരങ്ങേറുക. എൻഐടി അടക്കം 10 വേദികളിലായി മത്സരങ്ങൾ നടക്കും.