തെലുങ്ക് നടൻ ഭരത് കാന്ത് കാറപകടത്തിൽ അന്തരിച്ചു.

ഹൈദരാബാദ്: തെലുങ്ക് നടൻ കെ. ഭരത് കാന്ത് (31) അന്തരിച്ചു. കാറപടകത്തിലാണ് നിര്യാണം. ഒപ്പമുണ്ടായിരുന്നു സുഹൃത്തിനും അപകടത്തിൽ ജീവൻ നഷ്ടമായി.
ഹൈദരാബാദ് ഔട്ടർ റിങ് റോഡിലൂടെ സഞ്ചരിക്കവേ ഭരത് സഞ്ചരിച്ച കാർ നിയന്ത്രണം നഷ്ടപ്പെട്ട് കണ്ടെയ്‌നർ ലോറിയുമായി ഇടിക്കുകയായിരുന്നു. അപകടസ്ഥലത്ത് വച്ചുതന്നെ ഭരതിനും സുഹൃത്തിനും ജീവൻ നഷ്ടമായി.
നടൻ, കണ്ടന്റ് ക്രിയേറ്റർ, നർത്തകൻ എന്നീ നിലകളിൽ തെലുങ്ക് പ്രേക്ഷകർക്ക് സുപരിചതനാണ് ഭരത് കാന്ത്. ഡിജിറ്റൽ കണ്ടന്റ് ക്രിയേറ്റർ എന്ന നിലയിലാണ് ശ്രദ്ധക്കപ്പെട്ടത്. ഇൻസ്റ്റഗ്രാമിൽ 40,000 ഫോളോവേഴ്സും യൂട്യൂബ് ചാനലിന് 30,000 സബ്സ്ക്രൈബേഴ്സുമാണ് ഭരതിനുള്ളത്. വിയോഗ വാർത്തയ്ക്ക് പിന്നാലെ ഭരതിന്റെ അവസാന ഇൻസ്റ്റഗ്രാം പോസ്റ്റ് വൈറലാണ്
ബാങ്കോക്കിലെ ഒരു മാളിൽ നിൽക്കുന്ന ചിത്രമാണ് ഭരത് പോസ്റ്റ് ചെയ്തിരുന്നത്. ‘നാൻ ഇത് സൊല്ലിയേ ആകണം, നീ അവളോ അഴക്,’ എന്നായിരുന്നു ഈ ഫോട്ടോയ്‌ക്കൊപ്പം കുറിച്ചിരുന്നത്. പ്രിയ സുഹൃത്തിന്റെ അപ്രതീക്ഷിത വിയോഗത്തിൽ നിരവധി പേരാണ് ഈ ചിത്രത്തിന് താഴെ അനുശോചനം രേഖപ്പെടുത്തുന്നത്.
ടെനന്റ്’, ‘ഗ്രാമം’ തുടങ്ങിയ തെലുങ്ക് ചിത്രങ്ങളിലും നിരവധി ഹ്രസ്വ ചിത്രങ്ങളിലും ഭരത് കാന്ത് അഭിനയിച്ചിട്ടുണ്ട്.

