July 2026
M T W T F S S
 12345
6789101112
13141516171819
20212223242526
2728293031  
July 8, 2026

മാമന്റെ ജോസ് മോന് ഫുള്‍ എ പ്ലസ്; എസ്എസ്എല്‍സി പരീക്ഷയില്‍ മിന്നും വിജയം നേടി മിന്നല്‍ മുരളി താരം വസിഷ്ഠ്

SHARE

മിന്നല്‍ മുരളിയിലൂടെ മിന്നും താരമായ വസിഷ്ഠിന് എസ്എസ്എല്‍സി പരീക്ഷയില്‍ മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ്. പാലക്കാട് വാണിയകുളം ടിആര്‍കെ ഹൈസ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ഥിയാണ് വസിഷ്ഠ്.സിനിമ തിരക്കുകള്‍ക്കിടയിലൂടെയാണ് വസിഷ്ഠിന്റെ പരീക്ഷ കാലം കടന്നു പോയത്. പരീക്ഷ ഫലം വന്നപ്പോഴും അവന്‍ സിനിമാ ലൊക്കേഷനില്‍ തന്നെ ആയിരുന്നു. സൂപ്പര്‍ ഹീറോ എന്ന തമിഴ് സിനിമയിലാണ് വസിഷ്ഠ് ഇപ്പോള്‍ അഭിനയിക്കുന്നത്.

പഠനത്തില്‍ മികവ് പുലര്‍ത്തുന്ന വസിഷ്ഠ് കലാരംഗത്തും, ശാസ്ത്രമേളകളിലും ഒട്ടേറെ നേട്ടങ്ങള്‍ കൈവരിച്ചിട്ടുണ്ട്. സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിലെ നിറസാന്നിധ്യമാണ് മിന്നല്‍ മുരളി എന്ന ഒറ്റ ചിത്രത്തിലൂടെ മലയാളിയുടെ മനസില്‍ ഇടംപിടിച്ച ഈ മിടുക്കന്‍. വിജയത്തില്‍ വളരെ സന്തോഷമുണ്ടെന്ന് വസിഷ്ഠ് ട്വന്റിഫോറിനോട് പറഞ്ഞു.

മമ്മൂട്ടി നായകനായി എത്തിയ ബസൂക്കയാണ് വസിഷ്ഠിന്റെ അവസാനമായ റിലീസ് ചിത്രം. അച്ഛന്‍ പി. ഉമേഷും അമ്മ സി.ജ്യോതിയും ഇതേ സ്‌കൂളിലെ അധ്യാപകരാണ്.