July 2026
M T W T F S S
 12345
6789101112
13141516171819
20212223242526
2728293031  
July 8, 2026

വി.ഡി സതീശൻ തിരുവനന്തപുരത്ത്, ആശാ സമരസമിതി നേതാക്കളുമായി കൂടിക്കാഴ്ച; വേതനം വർദ്ധിപ്പിക്കുന്നത് പരിഗണിച്ചേക്കും

SHARE

നിയുക്ത മുഖ്യമന്ത്രി വി.ഡി സതീശൻ തിരുവനന്തപുരത്തെത്തി. വിമാനത്താവളത്തിൽ നിന്നും കന്റോൺമെന്റ് ഹൗസിലേക്ക് തിരിച്ചു. ആശാവർക്കർമാരുടെ സമരസമിതി നേതാക്കളും കന്റോൺമെന്റ് ഹൗസിൽ എത്തി. നിയുക്ത മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തും. ആശാവർക്കർമാരുടെ വേതനം പരിഷ്കരിക്കുന്നത് ആദ്യ മന്ത്രിസഭായോഗം പരിഗണിച്ചേക്കും. UDF- ഭരണത്തിൽ എത്തിയാൽ ആശാ പ്രവർത്തകരുടെ വേതനം വർദ്ധിപ്പിക്കുമെന്ന് വിഡി സതീശൻ നേരത്തെ പ്രഖ്യാപിച്ചിരുന്നു.മിനി, ബിന്ദു, എന്നിവരുടെ നേതൃത്വത്തിലാണ് നിയുക്ത മുഖ്യമന്ത്രിയെ കാണാൻ എത്തിയത്. വലിയ പിന്തുണയാണ് വിഡി സതീശൻ സമരസമയത്ത് നൽകിയത്. സമരത്തെ വൈകാരികമായാണ് കണ്ടത്. അന്ന് നടത്തിയ പ്രഖ്യാപനം തീരുമാനമായി വരുമെന്ന് പ്രതീക്ഷിക്കുന്നു. ആദ്യ ക്യാബിനറ്റിൽ തന്നെ പ്രഖ്യാപനം ഉണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും എം എ ബിന്ദു വ്യക്തമാക്കി. സമരത്തിന് നൽകിയ പിന്തുണയ്ക്ക് നന്ദി അറിയിക്കാനാണ് ഇന്ന് എത്തിയതെന്നും അവർ കൂട്ടിച്ചേർത്തു.