കണ്ണുകടി ഉണ്ടായ ചില കുലംകുത്തികൾ ഓരിയിട്ടു, അർഹിക്കുന്ന അവജ്ഞയോടെ ഞാൻ അവഗണിച്ചു; കൂവിയവർക്കെതിരെ റിനി ആൻ ജോർജ്

സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കാനെത്തിയ തന്നെ കൂവിയവര്‍ക്കെതിരെ യുവനടി റിനി ആന്‍ ജോര്‍ജ്. കണ്ണുകടി ഉണ്ടായ കുലംകുത്തികള്‍ ഓരിയിട്ടുവെന്ന് റിനി ഫേസ്ബുക്കില്‍ കുറിച്ചു. അതിനെ അര്‍ഹിക്കുന്ന അവജ്ഞയോടെ അപ്പോള്‍ തന്നെ അവഗണിച്ചെന്നും റിനി കൂട്ടിച്ചേര്‍ത്തു. വി ഡി സതീശന്റെ മുഖ്യമന്ത്രിപദം തന്റെ സ്വപ്നസാക്ഷാത്കാരം ആയിരുന്നു. അത് നേരിട്ട് കാണാനുള്ള ഭാഗ്യം തനിക്ക് ഉണ്ടായി. കൂവിയവര്‍ കോണ്‍ഗ്രസുകാരാണെന്ന് കരുതുന്നില്ല. കോണ്‍ഗ്രസുകാര്‍ തന്നോട് സ്നേഹവായ്പ്പോടെയാണ് പെരുമാറിയിട്ടുള്ളതെന്നും റിനി
വി ഡി സതീശന്റെ നേതൃത്വത്തിലുള്ള യുഡിഎഫ് സർക്കാരിന്റെ സത്യപ്രതിജ്ഞയ്ക്കെത്തിയപ്പോഴാണ് റിനി ആൻ ജോർജിനെ കൂകിവിളിച്ചത്. തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിലെത്തിയ നടിക്കുനേരെ സ്ത്രീകൾ ഉൾപ്പെടെ കൂകിവിളിക്കുകയായിരുന്നു.
ഒരു യുവ നേതാവില്‍ നിന്ന് മോശം അനുഭവം ഉണ്ടായെന്നുള്ള റിനിയുടെ വെളിപ്പെടുത്തലിന് പിന്നാലെയായിരുന്നു രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ യുവതികളുടെ കൂടുതൽ വെളിപ്പെടുത്തലുകളും പരാതികളും പുറത്തുവന്നത്. ഇതിന് പിന്നാലെ രാഹുൽ അനുകൂലികളിൽനിന്ന് വധഭീഷണിയടക്കം നേരിട്ടുവെന്ന് റിനി പറഞ്ഞിരുന്നു.

