മാറി നിൽക്ക്’;റിപ്പോർട്ടറോട് കയർത്ത് മുഖ്യമന്ത്രിയെ കാണാനെത്തിയ ദീപ ജോസഫ്;അതിജീവിതയെ രതിജീവിത എന്ന് അധിക്ഷേപം

SHARE

: റിപ്പോര്‍ട്ടര്‍ ചാനല്‍ പ്രതിനിധിയോട് തട്ടിക്കയറി രാഹുല്‍ മാങ്കൂട്ടത്തില്‍ കേസിലെ അതിജീവിതയെ അപമാനിച്ച കേസിലെ പ്രതിയായ അഭിഭാഷക ദീപ ജോസഫ്. കേരള ഹൗസില്‍ മുഖ്യമന്ത്രി വി ഡി സതീശനെ സന്ദര്‍ശിക്കാനെത്തിയപ്പോഴായിരുന്നു സംഭവം. ദീപ ജോസഫിന്റെ സന്ദര്‍ശനത്തെക്കുറിച്ചും കേസിനെ കുറിച്ചും തത്സമയ വാര്‍ത്ത നല്‍കി കൊണ്ടിരുന്ന മറ്റൊരു ചാനലിലെ മാധ്യമപ്രവര്‍ത്തകയോടായിരുന്നു ദീപ ജോസഫ് ആദ്യം കയര്‍ത്തതും തട്ടിക്കയറിയതും. അതിനിടെയാണ് വിഷയത്തില്‍ ഇടപെട്ട റിപ്പോര്‍ട്ടര്‍ പ്രതിനിധിയോടും ദീപ ജോസഫ് തട്ടിക്കയറിയത്.’എന്റെ അനുവാദമില്ലാതെ എന്നെ കുറിച്ച് മോശമായി വാര്‍ത്ത കൊടുക്കാന്‍ പറ്റില്ല. മുഖ്യമന്ത്രിയെ ഞാന്‍ സ്വീകരിക്കുന്നു എന്ന വാര്‍ത്ത നല്‍കാം. അല്ലെങ്കില്‍ ഞാന്‍ കേസ് ഫയല്‍ ചെയ്യും. എന്റെ പിറകെ നടന്ന് വാര്‍ത്ത ഉണ്ടാക്കണ്ട. റിപ്പോര്‍ട്ടര്‍ ചാനലിനോടും കൈരളിയോടും സംസാരിക്കാന്‍ താല്‍പര്യമില്ല. റിപ്പോര്‍ട്ടര്‍ ഒന്ന് മാറി നില്‍ക്ക്’, എന്നായിരുന്നു ദീപ പറഞ്ഞത്. ഇതിനിടെ അതിജീവിതയെ ‘രതിജീവിത’ എന്ന് വിളിച്ച് അധിക്ഷേപിക്കുകയും ചെയ്തു.രാഹുല്‍ മാങ്കൂട്ടത്തില്‍ കേസിലെ ആദ്യ പരാതിക്കാരിയെ സമൂഹമാധ്യമങ്ങളിലൂടെ അധിക്ഷേപിച്ച കേസിലെ പ്രതിയാണ് അഡ്വ ദീപ ജോസഫ്. അധിക്ഷേപത്തിന് കേസെടുത്തത് ചോദ്യം ചെയ്ത് ദീപ സുപ്രീം കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ ദീപയെ രൂക്ഷമായി വിമര്‍ശിക്കുകയായിരുന്നു സുപ്രീം കോടതി.ദീപ ജോസഫ് ഒരു വനിതാ അഭിഭാഷകയല്ലേ എന്നും എന്തിനാണ് ഇത്തരം ഭാഷ ഉപയോഗിക്കുന്നത് എന്നും കോടതി ചോദിച്ചിരുന്നു. എന്തിനാണ് അതിജീവിതയുടെ വിവരങ്ങള്‍ പൊതു ഇടങ്ങളില്‍ വെളിപ്പെടുത്തിയതെന്നും സുപ്രീംകോടതി ദീപ ജോസഫിനോട് ചോദിച്ചു. കേസില്‍ തടസഹര്‍ജിയുമായി അതിജീവിതയും സുപ്രീം കോടതിയെ സമീപിച്ചിരുന്നു.