ശ്രീനാരായണ ഗുരുദേവന്റെയും അയ്യങ്കാളിയുടെയും പ്രവർത്തനങ്ങൾ നാടിനെ നവോത്ഥാന പാദയിൽ എത്തിച്ചു. റവ.ഫാദർ ഡോക്ടർ ജി.എസ്. ഫ്രാൻസിസ്

തലശ്ശേരി !ജവഹർ കൾച്ചറൽ ഫോറത്തിന്റെ ആഭിമുഖ്യത്തിൽ ശ്രീനാരായണ ഗുരു – മഹാത്മ അയ്യങ്കാളി അനുസ്മരണ സമ്മേളനം ചെയർമാൻ കെ.ശിവദാസന്റെ അദ്ധ്യക്ഷതയിൽ റവ.ഫാദർ ഡോക്ടർ ജി.എസ്. ഫ്രാൻസിസ് ഉദ്ഘാടനം ചെയ്തു.
സാമൂഹ്യ പരിഷ്ക്കർത്താക്കളായ ശ്രീ നാരായണ ഗുരു – അയ്യങ്കാളി തുടങ്ങിയവർ ഉഴുതു മറിച്ചതാണ് ഇന്ന് കാണുന്ന കേരളം. ഈ നാടിനു ഇന്ന് കാണുന്ന സാമൂഹ്യ മുന്നോക്ക വസ്ഥക്ക് കാരണം ശ്രീ നാരായണ ഗുരു – മഹാത്മ അയ്യങ്കാളിയുടെ പ്രവർത്തനങ്ങൾ ആണെന്നും പുതിയ തലമുറ ഇത് വിസ്മരിക്കരുതെന്നും പരിപാടി ഉദ്ഘാടനം ചെയ്തു കൊണ്ടു റവ.ഫാദർ ജി.എസ് പ്രാൻസിസ് പറഞ്ഞു.
പ്രൊഫ. ഏ.പി.സുബൈർ . പ്രൊഫ. ദാസൻ പുത്തലത്ത്. ശശികുമാർ കല്ലിടുo ബിൽ. ഷീബാ ലിയോൺ ,ഡോക്ടർ എൻ. പ്രദീപ് കുമാർ. സുരേഷ് കൂത്തുപറമ്പ . നടമ്മൽ രാജൻ.. ബി.കെ. മുഹമ്മദ് കാസിം. സുരേന്ദ്രൻ കൂവക്കാട് തുടങ്ങിയവർ പ്രസംഗിച്ചു.
ഉസ്മാൻ പി. വടക്കുമ്പാട് സ്വാഗതവും തച്ചോളി അനിൽ നന്ദിയും പറഞ്ഞു
പ്രമുഖ എഴത്തുകാരൻ ടി കെ.ഡി മുഴപ്പിലങ്ങാടിന്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി.

