June 2026
M T W T F S S
1234567
891011121314
15161718192021
22232425262728
2930  
June 6, 2026

എ.സി.ശ്രീഹരി നിര്യാതനായി

SHARE
പയ്യന്നൂർ കവിയും അധ്യാപകനുമായ എ സി ശ്രീഹരി (56) നിര്യാതനായി. ഹൃദയാഘാതത്തെ തുടർന്നാണ് അന്ത്യം. പയ്യന്നൂർ കോളേജ് ഇംഗ്ലീഷ് വിഭാഗം മുൻ മേധാവിയും പ്രശസ്തനായ കവിയും എഴുത്തുകാരനുമാണ് ശ്രീഹരി. മെയ് 30-നാണ് സർവീസിൽ നിന്ന് വിരമിച്ചത്. അദ്ദേഹത്തിന്റെ കവിതകൾ കേരളത്തിലെ സർവകലാശാലകളിൽ പാഠപുസ്തകമായി പഠിപ്പിക്കുന്നുണ്ട്. എൻ എൻ കക്കാട്, വി ടി കുമാരൻ, വൈലോപ്പിള്ളി തുടങ്ങിയ പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്.
പയ്യന്നൂരിനടുത്ത്‍ ആലപ്പടമ്പിൽ 1969 നവംബർ 24-ന് ആയിരുന്നു ജനനം. എ സി ദാമോദരൻ നമ്പൂതിരിയും സാവിത്രി അന്തർജനവുമാണ് മാതാപിതാക്കൾ.
 പയ്യന്നൂർ കോളേജിൽ നിന്ന് ഇംഗ്ലീഷിൽ ബിരുദവും ദേവഗിരി സെന്റ് ജോസഫ്സ് കോളേജിൽ നിന്ന് ബിരുദാനന്തര ബിരുദവും മഹാത്മാ ഗാന്ധി സർ‌വകലാശാലയിൽ നിന്ന് എം ഫിലും നേടി. ഭാര്യ: സംഗീത കെ, മകൻ: എ സി ശ്രീഹർഷൻ. മൃതശരീരം പയ്യന്നൂർ പ്രിയദർശിനി ഹോസ്പിറ്റലിൽ. സംസ്കാരം പീന്നിട് നടക്കും.