June 2026
M T W T F S S
1234567
891011121314
15161718192021
22232425262728
2930  
June 15, 2026

ലോകകപ്പ് കാണുന്നവരുടെ ശ്രദ്ധയ്ക്ക്; ഉറക്കമൊഴിക്കുന്നവരാണെങ്കിൽ ഇത് ശീലമാക്കിക്കോളൂ

SHARE

ലോകകപ്പിൻ്റെ ആവേശത്തിലാണ് നാടും ന​ഗരവും. രാത്രികളെ പകലാക്കി ഫുട്ബോൾ കളി കാണാൻ കുട്ടികളും പ്രായമായവരും എല്ലാമുണ്ട്. ഒരു മാസത്തിലേറെയാണ് ലോകകപ്പ് നീണ്ടു നിൽക്കുന്നത്. ഇത്തവണ കളി നടക്കുന്നത് അമേരിക്കയിൽ ആയതുകൊണ്ട് തന്നെ ഇന്ത്യയിൽ ഫുട്ബോൾ കളി കാണാൻ കഴിയുന്ന സമയം എല്ലാം അർധ രാത്രിയും പുലർച്ചയുമൊക്കെയായിട്ടാണ്. അതിനാൽ തന്നെ ഉറക്കമൊഴിയാതെ കളി കാണാൻ സാധിക്കില്ല. ഇങ്ങനെ ഉറക്കമില്ലാതെ രാത്രികളിൽ ഇരിക്കുന്നത് വലിയ ശാരീരിക -മാനസീക ബുദ്ധിമുട്ടുകൾ ഉണ്ടാക്കും. കളി കണ്ട് അടുത്ത ദിവസം രാവിലെ ജോലിക്കോ സ്കൂളിലോ കോളേജിലോ പോകുന്നവരുടെ കാര്യം പിന്നെ പ്രത്യേകം എടുത്ത് പറയേണ്ടതില്ലല്ലോ. എന്നാൽ ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ ക്ഷീണം ഒരു പരിധി വരെ കുറയ്ക്കാനും മാച്ചിന് ശേഷം ഉറക്കം ലഭിക്കാനും സഹയാകയമാകും.

എന്തൊക്കെ കാര്യങ്ങൾ ശ്രദ്ധിക്കണം

രാത്രി ഉറക്കമൊഴികയാണെങ്കിൽ അന്നേ ദിവസം അൽപ്പ സമയമെങ്കിലും ഉറങ്ങേണ്ടുന്നത് നല്ലതാണ്. ഉച്ചയ്ക്കോ അല്ലെങ്കിൽ രാത്രി കുറച്ച് നേരത്തെ കിടന്നുറങ്ങി കളിയുടെ സമയമാകുമ്പോൾ എഴുന്നേൽക്കുകയോ ചെയ്യാം. മാച്ച് കാണുമ്പോൾ നീല റേയ്സ് കട്ട് ചെയ്യാൻ കഴിയുന്ന ബ്ലൂ കട്ട് കണ്ണടകൾ ഉപയോ​ഗിക്കുക. ഇതിലൂടെ മാച്ചിന് ശേഷം കൃത്യമായി ഉറക്കം കിട്ടുകയും ചെയ്യും. കണ്ണിനുള്ള ബുദ്ധിമുട്ടുകൾ ഇതിലൂടെ ഒഴിവാക്കാം. ഇതിന് പുറമെ മൊബൈൽ ഫോണിലോ ലാപ്ടോപ്പിലോ വേൾഡ് കപ്പ് കാണുന്നതിന് പകരം ടിവിയിൽ കളി കാണാൻ ശ്രമിക്കുകയാണെങ്കിൽ അതാകും കൂടുതൽ നല്ലത്. രാത്ര‍ിയിൽ വേൾഡ് കപ്പ് കാണുന്നതിനിടെ ഭക്ഷണം കഴിക്കുകയെ കഫൈൻ അടങ്ങിയ പാനീയങ്ങളും കാർബണേറ്റ‍് പാനീയങ്ങളും കുടിക്കാതിരിക്കുക. ഇതൊക്കെ നിങ്ങളുടെ ആരോ​ഗ്യത്തെ സാരമായി തന്നെ ബാധിക്കാൻ ഇടയുണ്ട്.