June 2026
M T W T F S S
1234567
891011121314
15161718192021
22232425262728
2930  
June 5, 2026

എനർജി ഡ്രിങ്കുകൾ ശരിക്കും സുരക്ഷിതമാണോ? യുവാക്കളെ കാത്തിരിക്കുന്നത് ഗുരുതര ആരോഗ്യപ്രശ്നങ്ങൾ

SHARE

ശരീരസംരക്ഷണത്തിന്റെ കാര്യത്തിൽ യുവാക്കളാണ് ഇന്ന് കൂടുതൽ ശ്രദ്ധ പുലർത്തുന്നത്. ഊർജവും ഉന്മേഷവും വർധിപ്പിക്കാനായി പലരും എനർജി ഡ്രിങ്കുകൾ ഉപയോഗിക്കുന്നുണ്ട്. വിപണിയിൽ നിരവധി എനർജി ഡ്രിങ്കുകൾ ലഭ്യമാണ്. എന്നാൽ ഇവ ശരിക്കും സുരക്ഷിതമാണോ? ആരോഗ്യവിദഗ്ധർ പറയുന്നത് അത്ര ആശ്വാസകരമല്ല. ഇത്തരം പാനീയങ്ങൾ താൽക്കാലികമായി ഊർജവർധന നൽകുമെങ്കിലും, പിന്നീട് ഉണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങൾ ഗുരുതരമായേക്കാം. എൽ.എച്ച്. ഹിരാനന്ദാനി ആശുപത്രിയിലെ ഡോ. വിമൽ പഹുജയുടെ അഭിപ്രായത്തിൽ, ഹൃദയമിടിപ്പ് വർധിക്കൽ, അസ്വസ്ഥത, ഉത്കണ്ഠ, കൂടാതെ പിന്നീട് അനുഭവപ്പെടുന്ന കടുത്ത ക്ഷീണം എന്നിവയാണ് എനർജി ഡ്രിങ്കുകളുമായി ബന്ധപ്പെട്ട പ്രധാന പ്രശ്നങ്ങൾ.

വൈകുന്നേരങ്ങളിൽ കുടിക്കുന്ന ഒരു എനർജി ഡ്രിങ്ക് പോലും രാത്രിയിലെ ഉറക്കത്തെ ബാധിക്കാം. ഉറക്കക്കുറവ് മൂലം ക്ഷീണം, ശ്രദ്ധക്കുറവ്, ഊർജക്കുറവ് എന്നിവ അനുഭവപ്പെടാം. തുടർച്ചയായി ഉറക്കം തടസപ്പെടുന്നത് സമ്മർദ്ദം, ഉത്കണ്ഠ, അസഹിഷ്ണുത തുടങ്ങിയ മാനസിക പ്രശ്നങ്ങൾക്കും കാരണമാകാം. യഥാർത്ഥത്തിൽ എനർജി ഡ്രിങ്കുകളിൽ പ്രധാനമായും അടങ്ങിയിരിക്കുന്നത് കഫെയ്‌നാണ്. വിദഗ്ധരുടെ അഭിപ്രായത്തിൽ, കൗമാരക്കാർ ഒരു ദിവസം ഏകദേശം 100 മില്ലിഗ്രാം കഫെയ്‌നിൽ കൂടുതൽ കഴിക്കരുത്. അതായത് ഒരു കപ്പ് കാപ്പിയിൽ അടങ്ങിയിരിക്കുന്ന കഫെയ്ൻ അളവിന് തുല്യം.എന്നാൽ ചില എനർജി ഡ്രിങ്കുകളിൽ ഒരു കാനിൽ തന്നെ 200 മുതൽ 300 മില്ലിഗ്രാം വരെ കഫെയ്ൻ അടങ്ങിയിട്ടുണ്ട്. അതായത്, ശുപാർശ ചെയ്യുന്ന അളവിന്റെ രണ്ടോ മൂന്നോ ഇരട്ടി കഫെയ്ൻ ശരീരത്തിലെത്തുന്നു. അമിതമായ കഫെയ്ൻ ഉപയോഗം ശരീരത്തിന്റെ കാൽസ്യം ആഗിരണം ചെയ്യാനുള്ള ശേഷിയെ പ്രതികൂലമായി ബാധിക്കും. കൂടാതെ, അസ്ഥികളുടെ വളർച്ചയെയും ദോഷകരമായി ബാധിക്കാനുള്ള സാധ്യതയുണ്ട്. അതിനാൽ എനർജി ഡ്രിങ്കുകൾ ഉപയോഗിക്കുന്നതിന് മുമ്പ് അവയിലെ ഘടകങ്ങളും കഫെയ്ൻ അളവും ശ്രദ്ധിക്കേണ്ടത്
അത്യാവശ്യമാണ്.