August 2026
M T W T F S S
 12
3456789
10111213141516
17181920212223
24252627282930
31  
August 6, 2026

ചാലക്കുടിയില്‍ സ്‌കൂള്‍ ബസ് കനാലിലേക്ക് മറിഞ്ഞു; 10 കുട്ടികള്‍ക്ക് പരുക്ക്

SHARE

തൃശ്ശൂര്‍ ചാലക്കുടി പോട്ടയില്‍ സ്‌കൂള്‍ ബസ് കനാലിലേക്ക് മറിഞ്ഞ് 10 കുട്ടികള്‍ക്ക് പരുക്ക്. ആളൂര്‍ സെന്റ് ജോസഫ് സ്‌കൂളിലെ ബസാണ് കനാലിലേക്ക് വീണത്. കുട്ടികളെ ആശുപത്രിയിലേക്ക് മാറ്റിയെന്നാണ് വിവരം. ആരുടേയും പരുക്ക് ഗുരുതരമല്ല.

കുട്ടികളെ ചാലക്കുടിയിലെ സ്വകാര്യ ആശുപത്രിയിലേക്കാണ് മാറ്റിയത്. പത്ത് കുട്ടികളാണ് ബസിലുണ്ടായിരുന്നത്. സ്‌കൂള്‍ സമയം കഴിഞ്ഞ് കുട്ടികളെ വീട്ടിലേക്ക് എത്തിക്കുന്ന ബസാണ് അപകടത്തില്‍പ്പെട്ട് മറിഞ്ഞത്. പൊലീസും ഫയര്‍ ഫോഴ്‌സും സംഭവസ്ഥലത്തെത്തിയിട്ടുണ്ട്. ആളൂര്‍ കനാല്‍പ്പാലത്തിനടുത്ത് താണിപ്പാറയിലേക്ക് പോകുന്ന വഴിയില്‍ വച്ചാണ് അപകടം സംഭവിച്ചത്.ബസ് കനാലിലേക്ക് പൂര്‍ണമായി മറിയുന്നതിന് മുമ്പ് തന്നെ കുട്ടികളെ രക്ഷപ്പെടുത്താന്‍ സാധിച്ചതിനാല്‍ വലിയ അപകടം ഒഴിവായി. കുട്ടികളില്‍ ആരുടേയും പരുക്ക് ഗുരുതരമല്ലെന്ന് ആശുപത്രി അധികൃതരും വ്യക്തമാക്കി. അപകട കാരണം എന്താണെന്ന് വ്യക്തമായിട്ടില്ല. കുട്ടികളുടെ രക്ഷിതാക്കളെ ആശുപത്രിയിലേക്ക് വിളിച്ചുവരുത്തിയിട്ടുണ്ട്.