September 2026
M T W T F S S
 123456
78910111213
14151617181920
21222324252627
282930  
September 20, 2026

പൂജപ്പുര ജയിൽ സൂപ്രണ്ടിന് തടവുകാരന്റെ മർദ്ദനം; ദൈനംദിന വിസിറ്റിന് എത്തിയപ്പോൾ ആക്രമണം

SHARE

പൂജപ്പുര സെൻട്രൽ ജയിൽ സൂപ്രണ്ടിന് തടവുകാരന്റെ മർദ്ദനം. ജയിൽ സൂപ്രണ്ട് ബിനോദ് ജോർജിനാണ് മർദ്ദനമേറ്റത്. ലഹരി കേസ് പ്രതിയായ ഷെഫീഖ് ആണ് ആക്രമിച്ചത്. ജയിൽ സൂപ്രണ്ട് ദൈനംദിന വിസിറ്റിന് എത്തിയപ്പോൾ ആയിരുന്നു മർദ്ദനം.മർദ്ദനമേറ്റ സൂപ്രണ്ടിന് ചെറിയ രീതിയിലുള്ള പരുക്കുകൾ ഉണ്ട്. മർദ്ദനത്തിന് കാരണം എന്താണ് എന്നതിന് വ്യക്തതയില്ല. വിഷയത്തിൽ സൂപ്രണ്ട് തടവുകാരനെതിരെ കേസ് കൊടുത്തേക്കും. നിലവിൽ കേസ് രെജിസ്റ്റർ ചെയ്തിട്ടില്ല.