കൊല്ലത്തെ മൾട്ടിപ്ലക്സ് തിയേറ്ററുകളിൽ വ്യാപക ക്രമക്കേട്; നടപടിയെടുത്ത് ലീഗൽ മെട്രോളജി വകുപ്പ്

മൾട്ടിപ്ലക്സ് തിയേറ്ററുകളിൽ വ്യാപക ക്രമക്കേട്, നടപടിയെടുത്ത് ലീഗൽ മെട്രോളജി വകുപ്പ്. രണ്ട് സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകി, പിഴ ഈടാക്കും. സ്ഥാപനങ്ങൾക്കെതിരെ ലീഗൽ മെട്രോളജി വകുപ്പ് കേസെടുത്തു. ജില്ലാ കലക്ടർക്ക് അടിയന്തര റിപ്പോർട്ട് നൽകും. വിവിധ വകുപ്പുകളുടെ സംയുക്ത പരിശോധനയിലാണ് ക്രമക്കേട് കണ്ടെത്തിയത്.
ലീഗല്‍ മെട്രോളജിയും ഭക്ഷ്യസുരക്ഷാ വകുപ്പുമാണ് നടപടി സ്വീകരിച്ചിരിക്കുന്നത്. പോപ്പ് കോണ്‍ ബില്ലില്‍ തൂക്കം രേഖപ്പെടുത്താത്തതിനും കഫെറ്റീരിയയിലെ വൃത്തിഹീനമായ അവസ്ഥ ചൂണ്ടിക്കാട്ടിയുമാണ് നോട്ടീസ് നല്‍കിയത്. തിയേറ്ററിന്റെ കഫറ്റീരിയയില്‍ നിന്നും കാലാവധി കഴിഞ്ഞ പാല്‍ പിടിച്ചെടുത്തിട്ടുണ്ട്. മൂന്ന് ദിവസം പഴകിയ പാലാണ് പരിശോധനയില്‍ പിടിച്ചെടുത്തത്. ഇവിടെ ഉപയോഗിച്ചിരുന്ന ഫ്രീസറില്‍ മതിയായ അറ്റകുറ്റപ്പണികളും നടത്തിയിട്ടില്ല.
ഐസ്‌ക്രീമുകള്‍ അടക്കമുള്ള ഭക്ഷ്യ സാധനങ്ങള്‍ തുറന്ന നിലയിലായിരുന്നു ഇതിൽ സൂക്ഷിച്ചിരുന്നത്. ഇതില്‍ മുടിയും പ്രാണികളുമടക്കം വീണ നിലയിലായിരുന്നു.സിവില്‍ സപ്ലൈസ് ഉദ്യോഗസ്ഥര്‍ അടക്കമുള്ള സംയുക്ത സംഘമായാണ് നിലവില്‍ തിയേറ്ററുകളില്‍ പരിശോധന നടത്തി വരുന്നത്. തിയേറ്ററില്‍ വിതരണം ചെയ്യുന്ന പോപ്പ് കോണിന്റെ കൃത്യമായ തൂക്കം രേഖപ്പെടുത്താത്തില്‍ ലീഗല്‍ മെട്രോളജി മുന്നറിയിപ്പ് നോട്ടീസാണ് ഉടമയ്ക്ക് നല്‍കിയിരിക്കുന്നത്.

