November 2026
M T W T F S S
 1
2345678
9101112131415
16171819202122
23242526272829
30  
November 2, 2026

കേട്ടോ ‘സുന്ദര രാവണനേ…’ ? കുറുമ്പുകാട്ടി ലാലേട്ടൻ, ആദ്യ​ഗാനം പുറത്തുവിട്ട് ‘അതിമനോഹരം’ ടീം

SHARE

മോഹൻലാൽ ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമയാണ് ‘അതിമനോഹരം’. ബോക്സ് ഓഫീസിൽ ചരിത്രം കുറിച്ച ‘തുടക്കം’ എന്ന സിനിമയ്ക്ക് ശേഷം തരുൺ മൂർത്തിയുമായി മോഹൻലാൽ വീണ്ടും കൈകോർക്കുമ്പോൾ സിനിമാസ്വാദകരും ഏറെ ആവേശത്തിലാണ്. ഇപ്പോഴിതാ സിനിമയ്ക്കായുള്ള കാത്തിരിപ്പിന്റെ ആക്കം കൂട്ടി ‘അതിമനോഹരം’ സിനിമയിലെ ആദ്യ ​ഗാനം പുറത്തുവന്നിരിക്കുകയാണ്.

സുന്ദര രാവണൻ എന്ന ​ഗാനത്തിന്റെ ലിറിക്കൽ വീഡിയോയാണ് അണിയറ പ്രവർത്തകർ പുറത്തുവിട്ടത്. ജേക്സ് ബിജോയി സം​ഗീതം ഒരുക്കിയ ​ഗാനം മികച്ച പ്രതികരണം നേടി മുന്നേറുകയാണ്. ചുരുങ്ങിയ സമയംകൊണ്ട് തന്നെ ലക്ഷക്കണക്കിന് കാഴ്ചക്കാരെ ​ഈ ​ഗാനം സ്വന്തമാക്കി കഴിഞ്ഞു. എം ജി ശ്രീകുമാറാണ് ​ഗാനം ആലപിച്ചിരിക്കുന്നത്. ബി കെ ഹരിനാരായണന്റേതാണ് വരികൾ.

മോഹൻലാലിനെ പൊലീസ് വേഷത്തിൽ ബി​ഗ് സ്ക്രീനിൽ വീണ്ടും കാണാൻ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് ആരാധകർ. ഇപ്പോൾ പുറത്തിറങ്ങിയ ​ഗാനത്തിലും പൊലീസ് ​ഗെറ്റപ്പിൽ താരത്തെ കാണാം. കുറുമ്പ് കാട്ടി പ്രേക്ഷകരെ ലാലേട്ടൻ കീഴടക്കുന്നുണ്ട്. പ്രധാന കഥാപാത്രമായെത്തുന്ന മീരാ ജാസ്മിനും ചിത്രത്തിലുണ്ട്.

ലൗലജൻ എന്ന സാധാരണക്കാരനായ പൊലീസ് സബ്ബ് ഇൻസ്പക്ടറുടെ ഔദ്യോഗിക ജീവിതത്തിലും വ്യക്തി ജീവിതത്തിലും അരങ്ങേറുന്ന സംഭവങ്ങളാണ് അതിമനോഹരം പറയുന്നത്. ആഷിക്ക് ഉസ്മാൻ പ്രൊഡക്‌ഷൻസിന്റെ ബാനറിൽ ആഷിക്ക് ഉസ്‌മാൻ നിർമിക്കുന്ന ഈ സിനിമയിൽ ലാലു അലക്സ്, മനോജ്.കെ. ജയൻ, ജഗദീഷ്, ഇർഷാദ്, സുധീഷ്, പ്രമോദ് വെളിയനാട്, സജീവൻ, ശ്രീനാഥ് ബാബു, കിരൺ പീതാംബരൻ, വിജി വിശ്വനാഥ്, ഭാമ അരുൺ, പ്രാർത്ഥന എന്നിവരും പ്രധാന വേഷത്തിലുണ്ട്.