ബസിടിച്ച് തോളൂര്‍ സ്വദേശിനി മരിച്ചു.

തൃശൂര്‍: കൊച്ചി കാക്കനാട് ബസ് ഇടിച്ച് പരുക്കേറ്റ തൃശൂര്‍ സ്വദേശിനി മരിച്ചു. തോളൂര്‍ പുളിഞ്ചേരി കായംപുള്ളി ഓമനക്കുട്ടന്റെയും ലീലയുടെയും മകള്‍ അക്ഷരയാണ് (28) മരിച്ചത്. ഭര്‍ത്താവ് എടപ്പാള്‍ പന്താവൂര്‍ സ്വദേശി കുമില് വീട്ടില്‍ വരുണ്‍. ഇരുവരും കാക്കനാട് ഐടി മേഖലയില്‍ ഇന്‍ഫോ പാര്‍ക്കിലെ ജീവനക്കാരാണ്. എറണാംകുളത്താണ് താമസം. 2 വര്‍ഷം മുന്‍പാണ് വിവാഹിതരായത്. കുട്ടികളില്ല. 4ന് രാവിലെ 9 നാണ് അപകടം. ജിമ്മിലെ വര്‍ക്ക് ഔട്ട് കഴിഞ്ഞ് തിരികെ താമസസ്ഥലത്തേക്ക് പോവുകയായിരുന്ന അക്ഷരയെ എതിര്‍വശത്തുനിന്ന് വന്നിരുന്ന ബസ് ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. ബസിനടിയില്‍പ്പെട്ട് ഗുരുതര പരുക്കേറ്റ അക്ഷരയെ ബസ് ജീവനക്കാര്‍ തന്നെയാണ് ആശുപത്രിയില്‍ എത്തിച്ചത്. വെന്റിലേറ്ററില്‍ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. സംസ്കാരം 5ന് ഉച്ചയ്ക്ക് 2 ന് പാറമേക്കാവ് ശാന്തിഘട്ടില്‍. സഹോദരി: അരുണിമ.

