November 2026
M T W T F S S
 1
2345678
9101112131415
16171819202122
23242526272829
30  
November 6, 2026

സ്മാർട്ട് ഫോൺ ചാർ‌ജ് ചെയ്യുമ്പോൾ ഈ കാര്യങ്ങൾ ശ്രദ്ധിക്കാറുണ്ടോ?.

SHARE

സ്മാർട്ട് ഫേണി​ല്ലാതെ ഒരു ദിവസം മുന്നോട്ട് കൊണ്ടുപോകാൻ നമ്മുക്ക് ഇന്ന് ബുദ്ധിമുട്ടാണ്. എന്നാൽ പലരുടെയും വലിയ പരാതിയാണ് ചാർജ് ചെയ്യുന്നതുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ. ഇടയ്ക്കിടെ ചാർജ് ചെയ്യേണ്ടി വരുന്നു, പെട്ടെന്ന് ബാറ്ററി തീരുന്നു എന്നിങ്ങനെ നീളുന്നു സ്മാർട്ട് ഫോണുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ.

എന്നാൽ സ്മാർട്ട് ഫോൺ ചാർജ് ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കുറച്ചു കാര്യങ്ങൾ ഉണ്ട്. അവ എന്തൊക്കെയാണെന്ന് നോക്കിയാലോ?

1- രാത്രി മുഴുവൻ ഫോൺ ചാർജിലിടാമോ?

നമ്മൾ പലപ്പോഴും പറഞ്ഞുകേൾക്കുന്ന ഒരു കാര്യമാണ് ഫോൺ ചാർജിലിട്ട് ഉറങ്ങരുത് എന്നത്. ബാറ്ററി ലൈഫിനെ ബാധിക്കുമെന്നത്. എന്നാൽ, ഇന്ന് പല ഫോണുകളിലും ബാറ്ററി ഫുള്ളായാൽ ചാർജിങ് നിയന്ത്രിക്കുന്ന സംവിധാനങ്ങളുണ്ട്. അതുകൊണ്ട് തന്നെ ബാറ്ററി നശിക്കുമെന്ന് പറയാൻ സാധിക്കില്ല. പക്ഷെ ഒരുപാട് കാലം തുടർച്ചയായി ഇങ്ങനെ ചെയ്യുന്നത് ബാറ്ററിക്ക് പണി കിട്ടാൻ ഇടയാക്കും.

2- ചാർജ് മുഴുവൻ തീരാൻ കാത്തു നിൽക്കരുത്

ചാർജ് മുഴുവൻ തീർന്നിട്ട് ചാർജ് ചെയ്യാമെന്ന് കരുതരുത്. ഏകദേശം 20 ശതമാനത്തിലെത്തുമ്പോൾ ചാർജ് ചെയ്യുന്നതാണ് എപ്പോഴും നല്ലത്. തുടർച്ചയായി ഫോൺ ചാർജ് ചെയ്യുന്നത് ബാറ്ററി ലൈഫിനെ പ്രതികൂലമായി ബാധിച്ചേക്കാം.

3- കവർ ഊരിവെച്ച് ഫോൺ ചാർജ് ചെയ്യുന്നവരാണോ?

ചാർജ് ചെയ്യുമ്പോൾ ഫോണി​ന്റെ ചൂട് പുറത്തേക്ക് പോകുന്നതിന് തടസമുണ്ടാകാൻ സാധ്യതയുള്ളതിനാൽ കവർ ഊരിവെച്ചു വേണം ചാർജ് ചെയ്യാൻ. പ്രത്യേകിച്ച് കട്ടിയുള്ള ഫോൺ കവറുകൾ ഉപയോ​ഗിക്കുന്നവർ ഇത് പ്രത്യേകം ശ്രദ്ധിക്കണം. എന്നാൽ എല്ലാ ഫോണുകളിലും ഇങ്ങനെ ചെയ്യേണ്ടതില്ല.

4- തലയണയ്ക്ക് അടിയിൽ വെച്ച് ചാർജ് ചെയ്യരുത്. ചാർജ് ചെയ്യുമ്പോൾ ഫോൺ അമിതമായി ചൂടാകുന്നുണ്ടോ എന്നും ശ്രദ്ധിക്കണം.