November 2026
M T W T F S S
 1
2345678
9101112131415
16171819202122
23242526272829
30  
November 7, 2026

മഹിളാ കോണ്‍ഗ്രസ് കണ്ണൂര്‍ ജില്ലാ നേതൃയോഗം അഡ്വ. ജെബി മേത്തര്‍ എം പി ഉദ്ഘാടനം ചെയ്തു.

SHARE

കണ്ണൂര്‍: മഹിളാ കോണ്‍ഗ്രസ് കണ്ണൂര്‍ ജില്ലാ കമ്മിറ്റി നേതൃ യോഗം ഡിസിസി ഓഫീസില്‍ വെച്ചു ജില്ലാ പ്രസിഡന്റ് ശ്രീജ മടത്തിലിന്റെ അധ്യക്ഷതയില്‍ സംസ്ഥാന പ്രസിഡന്റ് അഡ്വ. ജെബി മേത്തര്‍ എം പി ഉദ്ഘാടനം ചെയ്തു.
വോട്ട് കൊള്ള നടത്തിയ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിനെ പുറത്താക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് രാജ്യ വ്യാപക പ്രക്ഷോഭം നടത്തുകയാണ് അതിന്റെ ഭാഗമായി മഹിള കോണ്‍ഗ്രസ് സംസ്ഥാന കമ്മറ്റിയുടെ നേതൃത്വത്തിലുള്ള ജനകീയ കുറ്റവിചാരണ നവംബര്‍ 21ന് ശനി രാവിലെ 10ന് തിരുവനന്തപുരത്ത് നടക്കുമെന്ന് ഉദ്ഘാടനപ്രസംഗത്തില്‍ ജെബി മേത്തര്‍ പറഞ്ഞു.
ഡിസിസി പ്രസിഡന്റ് അഡ്വ. മാര്‍ട്ടിന്‍ ജോര്‍ജ് മുഖ്യ പ്രഭാഷണം നടത്തി. ഡിസിസി വൈസ് വൈസ്പ്രസിന്റു വി.വി പുരുഷോത്തമന്‍ മഹിളാ കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് രജനി രമാനന്ദ്,സംസ്ഥാന സെക്രട്ടറിമാരായ ഇ.പി ശ്യാമള, അത്തായി പത്മിനി, നസീമ ഖാദര്‍, എം ഉഷ, ജില്ല വൈസ് പ്രസിഡന്റുമാരായ പി വി ചന്ദ്രിക പുഷ്പലത കെ.എന്‍, ശര്‍മ്മിള എ, ധനലക്ഷ്മി പിവി, ജനറല്‍ സെക്രട്ടറി ഉഷ അരവിന്ദ്, ട്രഷറര്‍ കുഞ്ഞമ്മ തോമസ് തുടങ്ങിയവര്‍ സംസാരിച്ചു.
മഹിളാ കോണ്‍ഗ്രസ് ഡിസംബര്‍ 5,6 തിയതികളില്‍ നടത്തുന്ന ജില്ലാ ക്യാമ്പിന്റെ സംഘാടക സമിതി യോഗം ഡിസിസി യില്‍ കണ്ണൂര്‍ കോര്‍പ്പറേഷന്‍ മേയര്‍ അഡ്വ. പി ഇന്ദിര ഉദ്ഘാടനം ചെയ്തു. ശ്രീജ മഠത്തില്‍ അദ്ധ്യക്ഷത വഹിച്ചു. യു ഡി എഫ് ചെയര്‍മാന്‍ പി.ടി മാത്യു, ബ്ലോക്കു പ്രസിഡന്റുറ മാരായ കൂക്കിരി രാജേഷ്, ബിജു ഉമ്മര്‍, മഹിളാ കോണ്‍ഗ്രസ് സംസ്ഥാന ജില്ലാ സ്ലോക്ക് ഭാരവാഹികള്‍ പങ്കെടുത്തു