November 2026
M T W T F S S
 1
2345678
9101112131415
16171819202122
23242526272829
30  
November 10, 2026

മട്ടന്നൂരിൽ വീട്ടിനുള്ളിൽ വെട്ടേറ്റ നിലയിൽ കണ്ടെത്തിയ അമ്മയും മകനും മരിച്ചു.

SHARE

മട്ടന്നൂർ ലയൺസ് ക്ലബ്ബ് റോഡിലെ ജ്യോതി (56) മകൻ നവീൻ (21) എന്നിവരാണ് മരിച്ചത് വീടിൻ്റെ രണ്ടാം നിലയിലാണ് വെട്ടേറ്റ പരിക്കുകളോടെ ഇരുവരെയും കണ്ടെത്തിയത് വിവരമറിഞ്ഞ് മട്ടന്നൂർ പൊലീസ് എത്തി ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ഇരുവരുടെയും ജീവൻ രക്ഷിക്കാനായില്ല.മട്ടന്നൂർ നഗരത്തിലെ ലയൺസ് ക്ളബ്ബ് റോഡിൽ അമ്മയെയും മകനെയും വീട്ടിൽവെട്ടേറ്റ നിലയിൽ കണ്ടെത്തിയത്ചൊവ്വാഴ്ച്ച രാവിലെ പത്തിനാണ് മട്ടന്നൂർ ലയൺസ് ക്ളബ്ബ് റോഡിലെ നന്ദനമെന്ന വീടിൻ്റെ രണ്ടാം
നിലയിൽ ചോരയിൽ കുളിച്ച നിലയിൽ കണ്ടെത്തിയ ഇരുവരെയും പൊലിസും നാട്ടുകാരും ചേർന്നാണ് തലശേരിയിലെ ആശുപത്രിയിൽ എത്തിച്ചത് ഇരുവരുടെയും നില ആശുപത്രിയിൽ കൊണ്ടുപോകും വഴി തന്നെ അതിവ ഗുരുതരമായിരുന്നുവെന്ന് പൊലിസ് പറഞ്ഞു
കഴിഞ്ഞ മാർച്ചിൽ കാവുമ്പടി സി എച്ച് എം സ്‌കൂളിൽ നിന്നും വിരമിച്ച അധ്യാപികയാണ് ജ്യോതി. ഇവരുടെ ഭർത്താവ് ജയകൃഷ്ണൻ റിട്ട. കെ എസ് . ഇബി ഉദ്യോഗസ്ഥനാണ് ഇദ്ദേഹം രാവിലെ ടൗണിൽ പോയി മടങ്ങിവന്നപ്പോഴാണ് ഇരുവരെയും വെട്ടേറ്റ നിലയിൽ കണ്ടെത്തിയത് സംഭവത്തിൽ ദുരൂഹത നീക്കുന്നതിനായി മട്ടന്നൂർ പൊലിസ് കേസെടുത്ത് അന്വേഷണം ഊർജ്ജിതമാക്കി.