November 2026
M T W T F S S
 1
2345678
9101112131415
16171819202122
23242526272829
30  
November 10, 2026

ഐസിഎസ്ഇ, ഐഎസ്‌സി പരീക്ഷാ തീയതികൾ പ്രഖ്യാപിച്ചു; പത്താം ക്ലാസ് പരീക്ഷകൾ ഫെബ്രുവരി 15 മുതൽ.

SHARE

ഐസിഎസ്ഇ, ഐഎസ്‌സി പരീക്ഷാ തീയതികൾ പ്രഖ്യാപിച്ചു. ഐഎസ്‌സി (ISC) പരീക്ഷകൾ ഫെബ്രുവരി 9 മുതൽ നടക്കും. ​ഐസിഎസ്ഇ (ICSE) പത്താം ക്ലാസ് പരീക്ഷകൾ ഫെബ്രുവരി 15 മുതൽ നടക്കും. 2027 ഫെബ്രുവരി 15 മുതൽ മാർച്ച് 31 വരെയാണ് പരീക്ഷകൾ നടക്കുന്നത്. പരീക്ഷാ ടൈംടേബിൾ ഔദ്യോഗിക വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചു.ഐസിഎസ്ഇ 10–ാം ക്ലാസ് ബോർഡ് പരീക്ഷ ഈ വർഷം മുതൽ ഒരു മണിക്കൂർ മുൻപേ ആക്കിയേക്കും. സാധാരണ 11 മണിക്കാണു പരീക്ഷ ആരംഭിക്കുന്നത്. ഇതു 10 മണിക്ക് ആരംഭിക്കുമെന്നാണു വിവരം. പരീക്ഷയുടെ ആദ്യ 15 മിനിറ്റ് ചോദ്യക്കടലാസ് വായിക്കാൻ മാത്രമാണ്. 2 മണിക്കൂർ പരീക്ഷ 12.15നും 3 മണിക്കൂർ പരീക്ഷ 1.15നും അവസാനിക്കും. വിശദമായ ടൈംടേബിൾ CISCE ഔദ്യോഗിക വെബ്‌സൈറ്റ് വഴി വിദ്യാർത്ഥികൾക്ക് പരിശോധിക്കാവുന്നതാണ്.