November 2026
M T W T F S S
 1
2345678
9101112131415
16171819202122
23242526272829
30  
November 10, 2026

SIRന് പിന്നലെ യുപിയിൽ 1.27 കോടി ഹിന്ദുക്കൾ വോട്ടർപട്ടികയിൽ നിന്ന് പുറത്തുപോയി, മുസ്‌ലിം വോട്ടർമാരുടെ എണ്ണത്തിൽ വർധനയുണ്ടായി: ആവർത്തിച്ച് യോഗി ആദിത്യനാഥ്.

SHARE

യു.പിയിൽ 1.27 കോടി ഹിന്ദുക്കൾ വോട്ടർപട്ടികയിൽ നിന്ന് പുറത്തുപോയി എന്ന് ആവർത്തിച്ച് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. SIR-ന് പിന്നാലെയാണ് ഹിന്ദു വോട്ടർമാർ പുറത്ത് പോയത്. മുസ്‌ലിം വോട്ടർമാരുടെ എണ്ണത്തിൽ 1.65 ശതമാനം വർധനയുണ്ടായെന്നും യോഗിയുടെ അവകാശവാദം.

66 ലക്ഷം പേർക്ക് പഞ്ചായത്ത് വോട്ടർപട്ടികയിൽ പേരുണ്ട്. പുറത്തായവരെ ഉൾപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് ബിജെപി തെരഞ്ഞെടുപ്പ് കമ്മീഷന് നിവേദനം നൽകി.വോട്ടർമാരാണെന്നതിന് മതിയായ രേഖകളുണ്ടായിട്ടും പട്ടികയിൽ നിന്ന് പുറത്തായവരെ വീണ്ടും ഉൾപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് ബിജെപി തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.ഹിന്ദു വോട്ടർമാരുടെ പേരുകൾ എങ്ങനെയാണ് അപ്രത്യക്ഷമായതെന്നും ഇതിന് പിന്നിൽ ആരാണെന്നും മുഖ്യമന്ത്രി ചോദിച്ചു

”യുപിയിലെ പഞ്ചായത്ത് തിരഞ്ഞെടുപ്പ് വോട്ടർപട്ടികയിൽ പേരുകളുണ്ടായിട്ടും കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ പട്ടികയിൽ പേരില്ലാത്ത 1.27 കോടി ഹിന്ദു വോട്ടർമാരെക്കുറിച്ചാണ് ഞാൻ സംസാരിക്കുന്നത്. ഈ പേരുകൾ എങ്ങനെയാണ് കാണാതായത്? ആരാണ് ഇതിന് പിന്നിൽ? ഇത്തരത്തിൽ 66 ലക്ഷം വോട്ടർമാരുണ്ട്. കൂടാതെ സർക്കാരിന്റെ ക്ഷേമപദ്ധതികളുടെ ആനുകൂല്യങ്ങൾ ലഭിക്കുന്ന 55 ലക്ഷം ഹിന്ദു വോട്ടർമാരുടെയും, 18–19 പ്രായപരിധിയിലുള്ള 4.5 ലക്ഷം വോട്ടർമാരുടെയും പേരുകൾ വോട്ടർപട്ടികയിൽ ഇല്ല. ഇവരെ ഉൾപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടാണ് ഞങ്ങൾ അപ്പീൽ നൽകിയിരിക്കുന്നത്,” യോഗി ആദിത്യനാഥ് കൂട്ടിച്ചേർത്തു.