ചുറ്റിലേക്കും തലയുയര്‍ത്തി നോക്കുക, എന്താവശ്യത്തിനും കൂടെയുണ്ട്; വിദ്യാര്‍ത്ഥികള്‍ക്ക് ‘പൊലീസ് മാമന്മാരുടെ’ ആശംസ.

1 min read
SHARE

വേനലവധിക്ക് ശേഷം സംസ്ഥാനത്തെ സ്കൂളുകള്‍ ഇന്ന് തുറക്കുമ്പോള്‍ വിദ്യാർത്ഥികള്‍ക്ക് ആശംസകളുമായി കേരള പൊലീസ്. പൊലീസ് ഓർമ്മിപ്പിക്കുന്നുണ്ട്. ചുറ്റിലേക്കും തലയുയർത്തി നോക്കുക. എന്ത് ആവശ്യത്തിനും ഞങ്ങള്‍ കൂടെയുണ്ടെന്നാണ് പൊലീസ് പറയുന്നത്. എപ്പോള്‍ വേണമെങ്കിലും 112 എന്ന നമ്പറില്‍ വിളിയ്ക്കാം. അപരിചിതരുമായി ചങ്ങാത്തതിലാക്കുകയോ, അവർ നല്‍കുന്ന ഭക്ഷണം വാങ്ങി കഴിക്കുകയാ ചെയ്യരുത്. റോഡിലൂടെ നടക്കുമ്ബോള്‍ വലതുവശം ചേർന്ന് നടക്കുക. സീബ്ര ലൈനില്‍ മാത്രം റോഡ് മുറിച്ച്‌ കടക്കുക. മൊബൈല്‍ ഫോണുകള്‍ ആവശ്യത്തിന് മാത്രം ഉപയോഗിക്കുക. പത്ര വായന ശീലമാക്കുക സോഷ്യല്‍ മീഡിയയ്ക്ക് അടിമപ്പെടാതിരിക്കുക… എന്നിങ്ങനെ പോകുന്നു പൊലീസിന്റെ ഓർമ്മപ്പെടുത്തലുകള്‍.