October 2026
M T W T F S S
 1234
567891011
12131415161718
19202122232425
262728293031  
October 11, 2026

വോട്ടെണ്ണലിന് ഒരു ദിവസം മാത്രം ; വാര്‍ത്താ സമ്മേളനം വിളിച്ച്‌ തെരഞ്ഞെടുപ്പ് കമ്മീഷന്‍

SHARE

വോട്ടെണ്ണലിന് ഒരു ദിവസം മാത്രം ശേഷിക്കെ വാര്‍ത്താ സമ്മേളനം വിളിച്ച്‌ തെരഞ്ഞെടുപ്പ് കമ്മീഷന്‍. ഇന്ന് ദില്ലിയില്‍ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറും കമ്മീഷണര്‍മാരും മാധ്യമങ്ങളെ കാണും.

വോട്ടെണ്ണലിന് ഇന്ത്യ സഖ്യം ചില നിര്‍ദ്ദേശങ്ങള്‍ മുന്നോട്ടു വച്ചിരിക്കെയാണ് വാര്‍ത്താ സമ്മേളനമെന്നുള്ളതാണ് ശ്രദ്ധേയം. എക്‌സിറ്റ് പോള്‍ ഫലം പുറത്ത് വന്നതിന് പിന്നാലെ വോട്ടെണ്ണലിനെ ചൊല്ലി ഇന്ത്യ സഖ്യവും ബിജെപിയും തമ്മിലുള്ള പോര് മുറുകിയിട്ടുണ്ട്.

വോട്ടെണ്ണല്‍ സുതാര്യമാക്കണമെന്നാവശ്യപ്പെട്ട് ഇന്ത്യ സഖ്യ നേതാക്കള്‍ ഇന്നലെ തെരഞ്ഞെടുപ്പ് കമ്മീഷനെ കണ്ടിരുന്നു. തെരഞ്ഞെടുപ്പ് ഫലത്തെയും തെരഞ്ഞെടുപ്പ് കമ്മീഷനെയും അപമാനിക്കാന്‍ ഇന്ത്യ സഖ്യം ശ്രമിക്കുന്നുവെന്നാരോപിച്ച്‌ ബിജെപി നേതാക്കളും കമ്മീഷനിലെത്തിയിരുന്നു.