‘വേഗത്തില്‍ റിസള്‍ട്ട്, എന്നാല്‍ അകത്ത് ഉണ്ടായത് ഗുരുതരപ്രശ്നങ്ങള്‍’; മലപ്പുറത്ത് ഫെയര്‍നെസ് ക്രീം ഉപയോഗിച്ച 18കാരന് കൂടി ആരോഗ്യപ്രശ്നങ്ങള്‍.

പതിനെട്ടുകാരിക്ക് പിന്നാലെ ഫെയര്‍നെസ് ക്രീം ഉപയോഗിച്ച മറ്റൊരു പതിനെട്ടുകാരന് കൂടി മലപ്പുറത്ത് ഗുരുതര ആരോഗ്യപ്രശ്നങ്ങള്‍. പതിനെട്ടുകാരന് ഒരു വര്‍ഷത്തോളം ചികിത്സ തേടി. താന്‍ ഉപയോഗിച്ച ക്രീം ആണ് ഇപ്പോള്‍ പേര് മാറ്റി ഫേസ് ട്യൂണ്‍ ആയി വിപണിയില്‍ എത്തുന്നത് എന്ന് പതിനെട്ടുകാരന് പറയുന്നു.പതിനെട്ടുകാരിക്ക് പിന്നാലെ ഫെയര്‍നെസ് ക്രീം ഉപയോഗിച്ച മറ്റൊരു പതിനെട്ടുകാരന് കൂടി മലപ്പുറത്ത് ഗുരുതര ആരോഗ്യപ്രശ്നങ്ങള്‍. പതിനെട്ടുകാരന് ഒരു വര്‍ഷത്തോളം ചികിത്സ തേടി. താന്‍ ഉപയോഗിച്ച ക്രീം ആണ് ഇപ്പോള്‍ പേര് മാറ്റി ഫേസ് ട്യൂണ്‍ ആയി വിപണിയില്‍ എത്തുന്നത് എന്ന് പതിനെട്ടുകാരന് പറയുന്നു.അതിനിടെ, മലപ്പുറത്ത് പതിനെട്ടുകാരിക്ക് ഗുരുതര വൃക്കരോഗം ബാധിക്കാന്‍ കാരണമായ എഫ് ട്യൂണ്‍ ഫെയര്‍നെസ് ക്രീം കാസര്‍ഗോഡ് നിന്ന് എന്നാണ് സൂചന. എഫ് ട്യൂണ്‍ കമ്പനിയുടെ കസ്റ്റമര്‍ കെയര്‍ നമ്പര്‍ പ്രവര്‍ത്തിക്കുന്നത് കാസര്‍ഗോഡ് ആണ്. കമ്പനിയുടെ കസ്റ്റമര്‍ കെയര്‍ മൊബൈല്‍ നമ്പര്‍ കാസര്‍ഗോട്ടെ ഒരു സ്ത്രീയുടെ പേരിലാണ്. നമ്പറിന്റെ ഉടമക്ക് ഇന്ന് പൊലീസ് നോട്ടിസ് നല്‍കും.അതേസമയം, ഫേസ്ട്യൂണ് ക്രീമിന്റെ ഉപയോഗം മൂലം 18കാരിക്ക് ഗുരുതരവൃക്ക രോഗം ബാധിച്ച സംഭവത്തില്‍ ഡ്രഗ്സ് കണ്ട്രോള് വിഭാഗം ഉടന്‍ സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കും. ഇന്നലെ പെണ്‍കുട്ടിയുടെ വിശദമായ മൊഴി രേഖപ്പെടുത്തിയ സംഘം കുട്ടിയെ ചികില്‍സിച്ച ആശുപത്രിയില്‍ നിന്നുള്ള വിവരങ്ങളും ശേഖരിച്ചിരുന്നു. അതേസമയം സംഭവവുമായി ബന്ധപ്പെട്ട് അരീക്കോട് പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിലും അന്വേഷണം പുരോഗമിക്കുകയാണ്. വ്യാജ ക്രീം പ്രമോട്ട് ചെയ്ത വ്ലോഗര്‍മാരും അന്വേഷണപരിധിയില്‍ ഉണ്ട്.

