പാരീസ് നഗരത്തിൽ ചുറ്റിയടിച്ച് അച്ചു ഉമ്മൻ; ചിത്രങ്ങളും വീഡിയോയും വൈറൽ: ഇവിടെ കാണാം.
1 min read

അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ മകൾ അച്ചു ഉമ്മൻ സ്വന്തം നിലയിൽ ഫാഷൻ ഇൻഫ്ലുവൻസറായി ശ്രദ്ധ നേടിയിട്ടുള്ള സോഷ്യൽ മീഡിയ താരമാണ്. ഇൻസ്റ്റാഗ്രാമിൽ ലക്ഷകണക്കിന് ഫോളോവേഴ്സ് ആണ് അച്ചുവിന് ഉള്ളത്. പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് കാലത്ത് അച്ചു ഉപയോഗിക്കുന്ന വസ്ത്രങ്ങളുടെ വിലയെ ചൊല്ലി സിപിഎമ്മും ഇടതുമുന്നണിയും ഉണ്ടാക്കിയ കോലാഹലങ്ങൾ അവർക്ക് തന്നെ തിരിച്ചടിയായിരുന്നു. പാരീസില്‍ നിന്നുള്ള തന്റെ സ്റ്റൈലിഷ് ലുക്കിലുള്ള ഫോട്ടോയും വീഡിയോയുമാണ് അച്ചു ഉമ്മൻ പുതുതായി സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചത്. പ്രശസ്ത ഡിസൈനറായ സബ്യസാചി ഡിസൈന്‍ ചെയ്ത വസ്ത്രങ്ങളാണ് അച്ചു അണിഞ്ഞിരിക്കുന്നത്. കറുത്ത് ജംപ് സ്യൂട്ടും അതിനൊപ്പം ഹൈലൈറ്റായി റെഡ് കോള്‍ഡ് നിറങ്ങളിലുള്ള സ്റ്റോളുമാണ് അച്ചുവിന്റെ വേഷം. മുടി പുട്ട് അപ്പ് ചെയ്തിരിക്കുന്നു. ഹൈ ഹീല്‍സില്‍ പാരീസിലെ തെരുവിലൂടെ ഒരു മോഡലിനെപ്പോലെ നടന്നുനീങ്ങുന്ന അച്ചുവിന്റെ ദൃശ്യങ്ങളാണ് വീഡിയോയില്‍ കാണാന്‍ സാധിക്കുന്നത്.
”എലഗന്റ്സ് പാരിസിന്റെ ഹൃദയഭാഗത്തെ പൈതൃകത്തെ കണ്ടുമുട്ടി. സബ്യസാചി ടച്ചോടെ ചരിത്ര പ്രസിദ്ധമായ ആർക്ക് ഡി ട്രയോംഫിനു മുന്നില്‍ .”-എന്ന കുറിപ്പോടെയാണ് അച്ചു വിഡിയോ പങ്കുവച്ചത്. നിരവധി കമന്റുകളാണ് വീഡിയോയ്ക്ക് താഴെ വരുന്നത്. ഇപ്പോള്‍ കോളേജ് കുമാരിയെ പോലെ ഉണ്ട്, വയസ് പുറകിലേയ്ക്ക് പോയിട്ടുണ്ട്, പാവങ്ങളുടെ പ്രിയങ്ക ഗാന്ധി, സൂപ്പര്‍ ഡാ’; തുടങ്ങിയ കമന്റുകളാണ് വീഡിയോയ്ക്ക് ലഭിക്കുന്നത്.
അച്ചു ഉമ്മൻ രാഷ്ട്രീയത്തിൽ സജീവമാകണമെന്ന് ആഗ്രഹിക്കുന്ന വലിയൊരു വിഭാഗം കോൺഗ്രസ് പ്രവർത്തകർ ഉണ്ട്. എന്നാൽ കുടുംബത്തിലെ രാഷ്ട്രീയക്കാരൻ ചാണ്ടി ഉമ്മനാണ് എന്ന് പലവട്ടം അച്ചു തുറന്നു പറഞ്ഞിട്ടുണ്ട്. താൻ സജീവ രാഷ്ട്രീയത്തിലേക്ക് വരുന്നത് ചിന്തകളിൽ ഇല്ല എന്നും ഇവർ വ്യക്തമാക്കിയിരുന്നു. എന്നിരുന്നാൽ പോലും കഴിഞ്ഞ പാർലമെന്റ് തിരഞ്ഞെടുപ്പ് കാലത്തും അച്ചുവിന്റെ പേര് ഒരു വിഭാഗം പ്രവർത്തകർ കോട്ടയത്ത് ഉയർത്തി കാട്ടാൻ ശ്രമിച്ചിരുന്നു.
