ആഷിക് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ‘മോളിവുഡ് ടൈംസ്’ മെയ് 14ന് തീയറ്ററുകളിൽ എത്തും.

SHARE

ആഷിക് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ഏറ്റവും പുതിയ ചിത്രം ‘മോളിവുഡ് ടൈംസ്’ മുന്നേ നിശ്ചയിച്ചിരുന്ന മെയ് 15 എന്ന ഡേറ്റിൽ നിന്ന് മാറി ഒരു ദിവസം മുന്നേ മെയ്‌ 14ന് തീയറ്ററുകളിൽ എത്തും.വാലന്റൈൻസ് ഡേ പോസ്റ്റ് ആയ നസ്ലിന്റെ പ്രേമലേഖനം പോസ്റ്റിലൂടെ ആണ് പുതിയ തീയതി അറിയിച്ചിരിക്കുന്നത്, പ്രൊഡ്യൂസർ ആഷിക് ഉസ്മാന്റെ ഇൻസ്റ്റാഗ്രാം പോസ്റ്റിലൂടെയാണ് പ്രഖ്യാപനം2026 മെയ് 14ന് ചിത്രം തീയറ്ററിൽ എത്തും. നസ്ലിന്‍, സംഗീത് പ്രതാപ്, ഷറഫുദ്ദീന്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി അഭിനവ് സുന്ദര്‍ നായക് സംവിധാനം ചെയ്യുന്ന മോളിവുഡ് ടൈംസ് ആഷിഖ് ഉസ്മാന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ആഷിഖ് ഉസ്മാന്‍ നിര്‍മിക്കുന്ന ചിത്രമാണ്.നെസ്ലിൻ ക്യാമറയിലൂടെ നോക്കുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് ഏറെ ശ്രദ്ധ നേടിയിരുന്നു. നിരവധി താരങ്ങൾ കാമിയോ റോളുകളിൽ പ്രത്യക്ഷപ്പെടുന്ന ചിത്രം ഒരുപാട് പ്രതീക്ഷകൾ നൽകുന്ന ഒരു സിനിമയാണ്. ‘മുകുന്ദന്‍ ഉണ്ണി അസ്സോസിയേറ്റ്സ്’ എന്ന ചിത്രത്തിന് ശേഷം അഭിനവ് സുന്ദര്‍ നായക് സംവിധാനം ചെയ്യുന്ന ചിത്രമാണ് മോളിവുഡ് ടൈംസ്. ‘ ചിത്രത്തിന്റെ തിരക്കഥ രചിക്കുന്നത് രാമു സുനിലാണ്. ക്യാമറ കൈകാര്യം ചെയ്യുന്നത് വിശ്വജിത്ത് ഒടുക്കത്തില്‍. സംഗീതം ഒരുക്കുന്നത് ജേക്സ് ബിജോയ്.