August 2026
M T W T F S S
 12
3456789
10111213141516
17181920212223
24252627282930
31  
August 12, 2026

ബൈക്കിൽ നിന്ന് വീണു, പിന്നാലെ കാർ ദേഹത്ത് കയറി;ഓസ്‌ട്രേലിയയിൽ നിന്ന് അവധിക്ക് എത്തിയ 22കാരന് ദാരുണാന്ത്യം

SHARE

കോഴിക്കോട്: റോഡപകടത്തിൽ ബൈക്ക് യാത്രികനായ ഇരുപത്തിരണ്ടുകാരന് ദാരുണാന്ത്യം. പേരാമ്പ്രയിൽ വെച്ച് ഉണ്ടായ അപകടത്തിൽ അശ്വിൻ ബി രാജിനാണ് ജീവൻ നഷ്ടമായത്. അപകടം നടന്നയുടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

രാവിലെ എട്ടരയോടെയാണ് അപകടം നടന്നത്. കരുവണ്ണൂർ പെട്രാൾ പമ്പിന് സമീപത്ത് വെച്ച് അശ്വിൻ സഞ്ചരിച്ച ബൈക്ക് തെന്നിപ്പോവുകയായിരുന്നു. ഇതോടെ അശ്വിൻ റോഡിലേക്ക് തെറിച്ചു വീണു. ഇതേസമയം എതിർവശത്ത് നിന്നും ഒരു കാർ വരുന്നുണ്ടായിരുന്നു. കാർ ചക്രങ്ങൾക്കിടയിലേക്കാണ് അശ്വിൻ വീണത്. കാർ ദേഹത്ത് കയറി ഇറങ്ങുകയായിരുന്നു.ചാത്തൻകോട്ട് നട എജെജെഎംഎച്ച്എസിലെ അധ്യാപകരായ രാജന്റെയും ബിനിതയുടെയും മകനാണ് അശ്വിൻ. ഓസ്‌ട്രേലിയയിൽ ഉപരിപഠനം നടത്തുന്ന അശ്വിൻ രണ്ട് ദിവസം മുൻപാണ് നാട്ടിലെത്തിയത്. ചങ്ങോരത്തിന് അടുത്ത് മുതുവണ്ണാച്ചയിലാണ് കുടുംബം താമസിക്കുന്നത്.