September 2026
M T W T F S S
 123456
78910111213
14151617181920
21222324252627
282930  
September 15, 2026

ആലുവയിൽ നാല് വയസുകാരിയെ പുഴയിലെറിഞ്ഞ് കൊന്ന കേസിൽ വഴിത്തിരിവ്; കുട്ടി പീഡനത്തിന് ഇരയായി, പിതാവിന്റെ സഹോദരൻ കസ്റ്റഡിയിൽ

SHARE

ആലുവയിൽ നാല് വയസുകാരിയെ പുഴയിലെറിഞ്ഞ് കൊന്ന കേസിൽ വഴിത്തിരിവ്. കുട്ടി പീഡനത്തിന് ഇരയായതായിട്ടാണ് കണ്ടെത്തൽ. പോസ്റ്റ്മോർട്ടം റിപ്പോർട്ടിലൂടെയാണ് വിവരം പുറത്തറിയുന്നത്. സംഭവത്തിൽ പിതാവിന്റെ സഹോദരനെ പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. ചെങ്ങാമനാട് പോലീസ് പോക്സോ കേസ് രജിസ്റ്റർ ചെയ്തു.

കുട്ടിയുടെ ശരീരത്തിലെ ചില പാടുകള്‍ കണ്ടെത്തിയടക്കമുള്ള കാര്യങ്ങളാണ് ഡോക്ടര്‍മാര്‍ പൊലീസിന് നൽകിയ വിവരം. ഇതിന്റെ അടിസ്ഥാനത്തിൽ ആണ് അന്വേഷണം നടത്തിയത്. രാവിലെ കുട്ടിയുടെ അച്ഛന്റെ ബന്ധുക്കളെ പോലീസ് വിളിച്ചു വരുത്തിയിരുന്നു. മണിക്കൂറുകൾ നീണ്ട ചോദ്യം ചെയ്യലിന് ഒടുവിലാണ് പിതാവിന്റെ സഹോദരനെ പോലീസ് കസ്റ്റഡിയിലെടുത്തത്.

കസ്റ്റഡിയിലെടുത്ത ബന്ധുവിന്‌റെ സ്റ്റേഷന്‍ പരിധി പുത്തന്‍കുരിശ് ആയതിനാല്‍ പോക്‌സോ കേസ് ചെങ്ങമനാട് പൊലീസ് പുത്തന്‍കുരിശ് പൊലീസിന് കൈമാറി. പോസ്റ്റ്‌മോര്‍ട്ടത്തില്‍ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ബന്ധുവിനെ കസ്റ്റഡിയിലെടുത്തത്.തിങ്കളാഴ്ച വൈകീട്ടാണ് നാലുവയസുകാരിയെ അമ്മ അങ്കണവാടിയില്‍നിന്ന് കൂട്ടിക്കൊണ്ടുപോയി മൂഴിക്കുളം പാലത്തില്‍നിന്ന് ചാലക്കുടി പുഴയിലേക്കെറിഞ്ഞ് കൊലപ്പെടുത്തിയത്. പുലര്‍ച്ചെയോടെയാണ് സ്‌കൂബ ടീം മൃതദേഹം പുഴയില്‍നിന്ന് കണ്ടെടുത്തത്.