September 2026
M T W T F S S
 123456
78910111213
14151617181920
21222324252627
282930  
September 24, 2026

ആലപ്പുഴയെ നടുക്കി അരുംകൊല, വാക്കുതര്‍ക്കത്തിനൊടുവില്‍ ചുറ്റിക കൊണ്ട് വീട്ടമ്മയെ അടിച്ചുകൊന്നു.

SHARE
ആലപ്പുഴയെ നടുക്കി അയല്‍വാസികളുടെ കൊടും ക്രൂരത. അയല്‍വാസിയുമായുള്ള തർക്കത്തിനിടെ വീട്ടമ്മയെ ചുറ്റികകൊണ്ട് തലയ്ക്ക് അടിച്ചുകൊല്ലുകയായിരുന്നു.
ആലപ്പുഴ അരൂക്കുറ്റി സ്വദേശി വനജ (50) ആണ് മരിച്ചത്. വനജയെ കൊലപ്പെടുത്തിയ അയല്‍വാസികളായ വിജീഷും സഹോദരൻ ജയേഷും ഒളിവിലാണ്. ഇന്നലെ രാത്രി പത്തരയോടെയാണ് നാടിന് നടുക്കിയ സംഭവമുണ്ടായത്. മുൻപും ഇരുവരും തമ്മില്‍ വാക്കു തർക്കങ്ങള്‍ ഉണ്ടായതായി പൊലീസ് പറഞ്ഞു. ഒളിവിലുള്ള പ്രതികളെ കണ്ടെത്താനുള്ള അന്വേഷണം ഊർജ്ജിതമാണെന്നും എത്രയും വേഗം ഇവർ വലയിലാകുമെന്നും പൊലീസ് കൂട്ടിച്ചേർത്തു.