September 2026
M T W T F S S
 123456
78910111213
14151617181920
21222324252627
282930  
September 12, 2026

പത്താം ക്ലാസ് വിദ്യാര്‍ഥിയെ വീടിന്റെ മച്ചില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി.

SHARE

കാഞ്ഞങ്ങാട് ▾പത്താം ക്ലാസ് വിദ്യാര്‍ഥിയെ വീടിന്റെ മച്ചില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ബേക്കല്‍ പള്ളിക്കര കീക്കാനിലെ ധ്യാന്‍രാജ് (15) ആണ് മരിച്ചത്.കാസര്‍കോട് ബി ഇ എം എച്ച് സ്‌കൂള്‍ വിദ്യാര്‍ഥിയായിരുന്നു. വെള്ളിയാഴ്ച വൈകീട്ടാണ് മരിച്ച നിലയില്‍ കണ്ടത്. ഉടന്‍ സമീപത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സംഭവത്തില്‍ ബേക്കല്‍ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.മംഗളൂരു കലക്ടറേറ്റ് ഓഫിസ് ജീവനക്കാരനായ രാജേഷ് കുമാറിന്റെയും മാന്യ കല്ലക്കട്ടയിലെ അധ്യാപികയായ നിരീക്ഷയുടെയും മകനാണ്. സഹോദരി: തന്‍വി.