കെ.കെ. വിശ്വനാഥൻ നിര്യാതനായി.

തളിപ്പറമ്പ് ബാറിലെ അഭിഭാഷകൻ അഡ്വ:കെ കെ വിശ്വനാഥൻ (57) കുഴഞ്ഞുവീണ് മരിച്ചു.
ചൊവ്വാഴ്ച രാവിലെ വീട്ടിൽ നിന്നും കോടതിയിലേക്കുള്ള യാത്രക്കിടയിൽ കുഴഞ്ഞു വീഴുകയായിരുന്നു .ചന്തപ്പുര സ്വദേശിയായ വിശ്വനാഥൻ മുയ്യം വരഡൂലിലാണ് താമസം .ബി ജെ പി ജില്ലാ കമ്മിറ്റി അംഗവും അഭിഭാഷക പരിഷത്ത് തളിപ്പറമ്പ് യൂണിറ്റ് ട്രഷററുമാണ് .
കേന്ദ്ര സർക്കാർ സ്റ്റാൻറിംഗ് കൗൺസിൽ മെമ്പറുമാണ്.
പരേതനായ നെല്ലൂര്‍ വീട്ടിൽ കണ്ണൻ നമ്പ്യാർ, കരിപ്പാൽ കല്ലമ്പള്ളി പത്മാവതി ദമ്പതികളുടെ മകനാണ്. ഭാര്യ:സീന. മക്കൾ:
അമൽനാഥ്, വിഷ്ണുനാഥ്.
സഹോദരങ്ങൾ: പ്രകാശൻ, വിനോദ് , സീമ, ഷീല, സജ്ഞയ്.സംസ്കാരം ബുധനാഴ്ച .വൈകുന്നേരം 3 മണിക്ക് ചന്തപ്പുര കണ്ടോന്താർ ശ്മശാനത്തിൽ

