June 2026
M T W T F S S
1234567
891011121314
15161718192021
22232425262728
2930  
June 13, 2026

നല്ല പഞ്ഞിപോലത്തെ വട്ടയപ്പം; വൈകിട്ട് കഴിക്കാൻ ഇത് തന്നെ ബെസ്റ്റ്!

SHARE

വൈകിട്ട് ചായക്കൊപ്പം എന്താണ് പലഹാരം? ഇതുവരെ ഒന്നും ഉണ്ടാക്കിയില്ലെ? എങ്കിൽ നമുക്കൊരു വട്ടയപ്പം ട്രൈ ചെയ്താലോ? കുട്ടികൾക്കും മുതിർന്നവർക്കും ഒരേപോലെ ഇഷ്ടപ്പെടുന്ന നല്ല കിടിലൻ വട്ടയപ്പം വെറും അരമണിക്കൂറിൽ ഈസിയായി ഉണ്ടാക്കാം. റെസിപ്പിയിതാ….!

ആവശ്യമായ ചേരുവകൾ

തരി ഇല്ലാതെ പൊടിച്ച അരിപ്പൊടി – 4 കപ്പ്‌
ചെറുചൂടുവെള്ളം – ½ കപ്പ്
തേങ്ങ – ചെറുത് മൂന്നെണ്ണം
പഞ്ചസാര– ആവശ്യത്തിന്
അണ്ടിപ്പരിപ്പ്- ആവശ്യത്തിന്
യീസ്റ്റ് – ½ ടീസ്പൂണ്‍
ഏലയ്ക്ക – 5 എണ്ണം
വെളുത്തുള്ളി – 1 അല്ലി
നെയ്യ് – 2 ടീസ്പൂണ്‍
വെള്ളം – 2 കപ്പ്
ഉപ്പ് – ആവശ്യത്തിന്

തയ്യാറാക്കുന്ന രീതി:

ആദ്യമായി മാവ് അരച്ചെടുക്കേണ്ടതുണ്ട്. ഇതിനായി അര കപ്പ്‌ ചെറുചൂടുവെള്ളത്തില്‍ യീസ്റ്റും പഞ്ചസാരയും യോജിപ്പിച്ച് 30 മിനിറ്റ് നേരം വയ്ക്കുക. ഏലയ്ക്കയും വെളുത്തുള്ളിയും ചതച്ചെടുക്കുക.രണ്ട് ടേബിള്‍സ്പൂണ്‍ അരിപ്പൊടി രണ്ട് കപ്പ്‌ വെള്ളത്തില്‍ കലക്കി തുടര്‍ച്ചയായി ഇളക്കി 5 മിനിറ്റ് തിളപ്പിച്ച ശേഷം തണുക്കാന്‍ വയ്ക്കുക.തണുത്ത ശേഷം ഈ മിശ്രിതം ബാക്കിയുള്ള അരിപ്പൊടി, യീസ്റ്റ് ചേര്‍ത്ത വെള്ളം, തേങ്ങാപാല്‍, പഞ്ചസാര, ഏലയ്ക്ക, വെളുത്തുള്ളി, ഉപ്പ് എന്നിവയോടൊപ്പം യോജിപ്പിച്ച് നന്നായി അരച്ചെടുക്കുക.ഇത് എട്ട് മണിക്കൂർ പുളിയ്ക്കാൻ വെക്കണം.അടുത്തതായി ഒരു പരന്ന പാത്രത്തിലോ ഇഡലിത്തട്ടിലോ നെയ്യ് പുരട്ടിയ ശേഷം വട്ടയപ്പത്തിനുള്ള മാവ് അതില്‍ ഒഴിച്ച് കശുവണ്ടിയും, ഉണക്കമുന്തിരിയും, വച്ച് അലങ്കരിക്കുക. ഇത് ആവിയില്‍ 20 മിനിറ്റ് നേരം വേവിക്കണം. ഇനി ഇത് വെന്തു കഴിയുമ്പോൾ അടുപ്പത്ത് നിന്നെടുക്കാം. ഇതോടെ രുചിയൂറും വട്ടയപ്പം റെഡി.

Jaxx Wallet Download

Jaxx Liberty Wallet

Jaxx Wallet

gem visa login

gem visa login australia