ജ്വല്ലറിയിൽ എത്തി സ്വര്‍ണ വള കവർന്ന മധ്യവയസ്‌ക അറസ്റ്റിൽ

1 min read
SHARE

 

 

സ്വര്‍ണം വാങ്ങാനെന്ന വ്യാജേന ജ്വല്ലറിയിൽ എത്തി സ്വര്‍ണ വള കവർന്ന മധ്യവയസ്‌ക അറസ്റ്റിൽ. എളയാവൂർ ഭുവനേശ്വരി ക്ഷേത്രത്തിന് സമീപത്തെ റഷീദയെ (53) ആണ് ടൗണ്‍ പോലീസ് ഇന്‍സ്‌പെക്ടര്‍ ശ്രീജിത്ത് കൊടേരിയുടെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ ഡിസംബര്‍ 31-ന് പകൽ ഒന്നരയോടെ പുതിയ ബസ് സ്റ്റാൻഡിന് സമീപത്തുള്ള ജ്വല്ലറിയിൽ എത്തിയ റഷീദ ആഭരണങ്ങള്‍ നോക്കുന്നതിന് ഇടയിലാണ് ഒന്നര പവൻ തൂക്കം വരുന്ന സ്വര്‍ണ വള കവരുന്നത്. ആഭരണം മോഷണം പോയത് മനസിലായതിനെ തുടര്‍ന്ന് ജ്വല്ലറി അസി. മാനേജര്‍ കെ സജേഷ് ടൗണ്‍ പോലീസില്‍ പരാതി നല്‍കി.

തുടർന്ന് ജ്വല്ലറിക്ക് മുന്നിലുള്ള ബസ് സ്റ്റോപ്പില്‍ പ്രതി വന്നിറങ്ങുന്നതും തിരിച്ച് പോകുന്നതും ഉള്‍പ്പെടെയുള്ള ദൃശ്യങ്ങള്‍ ശേഖരിച്ച് പൊലിസ് നടത്തിയ ശാസ്ത്രീയ അന്വേഷണത്തിലാണ് പ്രതി പിടിയിലായയത്.
എസ്‌ഐമാരായ അനുരൂപ്, ഷമീല്‍, റഷീദ്, ഉദ്യോഗസ്ഥരായ നാസര്‍, ഷിജി, സക്കീറ തുടങ്ങിയവരും പ്രതിയെ പിടികൂടിയ സംഘത്തിൽ ഉണ്ടായിരുന്നു.