September 2026
M T W T F S S
 123456
78910111213
14151617181920
21222324252627
282930  
September 19, 2026

പാലത്തിന് മുകളില്‍ നിന്ന് വീണ് പ്ലസ് ടു വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം

SHARE

തലശ്ശേരി: ഇന്നലെ ഉദ്ഘാടനം നിർവഹിച്ച തലശ്ശേരി-മാഹി ബൈപ്പാസ് പാലത്തിന് മുകളില്‍ നിന്ന് വീണ് പ്ലസ്ടു വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം. തോട്ടുമ്മല്‍ സഹകരണ ബാങ്കിന് സമീപം ജന്നത്ത് വീട്ടില്‍ മുഹമ്മദ് നിദാല്‍ (18) ആണ് മരിച്ചത്. തലശ്ശേരി സെൻ്റ് ജോസഫ് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ പ്ലസ് ടു വിദ്യാര്‍ഥിയാണ്. ഇന്നലെ രാത്രിയാണ് അപകടം. ഉദ്ഘാടനം കഴിഞ്ഞ തലശ്ശേരി-മാഹി ബൈപ്പാസ് സന്ദര്‍ശിക്കാൻ എത്തിയത് ആയിരുന്നു നിദാല്‍. കൂട്ടുകാര്‍ക്ക് ഒപ്പമെത്തിയ നിദാല്‍ പാലങ്ങള്‍ക്ക് ഇടയിലെ വിടവ് ചാടി കടക്കാന്‍ ശ്രമിച്ചപ്പോൾ താഴേക്ക് വീഴുക ആയിരുന്നു. ഉടന്‍ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാൻ കഴിഞ്ഞില്ല. മൃതദേഹം തലശ്ശേരി ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍. നജീബ് – നൗഷിന ദമ്പതികളുടെ മകനാണ്. സഹോദരി: നിദ.