August 2026
M T W T F S S
 12
3456789
10111213141516
17181920212223
24252627282930
31  
August 23, 2026

മലപ്പട്ടത്ത് യൂത്ത് കോൺഗ്രസ് അതിക്രമത്തിൽ പ്രതിഷേധിച്ചും രക്തസാക്ഷി ധീരജ് രാജേന്ദ്രനെ അപമാനിച്ചതിൽ പ്രതിഷേധിച്ചും ശ്രീകണ്ഠപുരത്ത് വിദ്യാർഥി – യുവജന പ്രതിഷേധം നടന്നു.

SHARE

മലപ്പട്ടത്ത് യൂത്ത് കോൺഗ്രസ് അതിക്രമത്തിൽ പ്രതിഷേധിച്ചും രക്തസാക്ഷി ധീരജ് രാജേന്ദ്രനെ അപമാനിച്ചതിൽ പ്രതിഷേധിച്ചും ശ്രീകണ്ഠപുരത്ത് വിദ്യാർഥി – യുവജന പ്രതിഷേധം നടന്നു. സമാധാന അന്തരീക്ഷം തകർക്കുന്നതിന് യൂത്ത് കോൺഗ്രസ് നടത്തിയ ശ്രമങ്ങൾക്കെതിരേയാണ് എസ്എഫ്‌ഐയുടെയും ഡിവൈഎഫ്‌ഐയുടെയും നേതൃത്വത്തിൽ ശ്രീകണ്ഠപുരം പട്ടണത്തിൽ പ്രതിഷേധ പ്രകടനവും പ്രതിഷേധ യോഗവും നടന്നത്. എസ്എഫ്‌ഐ സംഘടിപ്പിച്ച നൂറോളം വിദ്യാർത്ഥികൾ പങ്കെടുത്തു. ഡിവൈഎഫ്‌ഐ ബ്ലോക്ക് പ്രസിഡന്റ് കെ ശ്രീജിത്ത് ഉദ്ഘാടനം ചെയ്തു. ഏരിയാ പ്രസിഡന്റ് ടി വി സ്വാതി അധ്യക്ഷയായി. ഏരിയാ സെക്രട്ടറി അശ്വന്ത് കൃഷ്ണൻ സ്വാഗതം പറഞ്ഞു. ഇ പി ദിൽജിത്ത് സംസാരിച്ചു. ഡിവൈഎഫ്‌ഐ സംഘടിപ്പിച്ച പ്രതിഷേധ യോഗം സിപിഐ എം ശ്രീകണ്ഠപുരം ഏരിയാ കമ്മിറ്റി അംഗം കെ ടി അനിൽകുമാർ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് കെ വി ജിതിൻ അധ്യക്ഷനായി. ബ്ലോക്ക് സെക്രട്ടറി കെ ശ്രീജിത്ത് സ്വാഗതം പറഞ്ഞു. ഒ ഷിനോജ്, എം വി അജനാസ്, സി വിനീത് എന്നിവർ സംസാരിച്ചു.