June 2026
M T W T F S S
1234567
891011121314
15161718192021
22232425262728
2930  
June 17, 2026

തളിപ്പറമ്പ് പൂക്കോത്ത് കൊട്ടാരത്തിൽ, ഒരാഴ്ച നീണ്ടു നില്ക്കുന്ന പൂര മഹോത്സവം ഏപ്രിൽ 4 മുതൽ 10 വരെ ആഘോഷിക്കും

SHARE

 

പൂക്കോത്ത് തെരുവിലെ പൂക്കോത്ത് കൊട്ടാരത്തിൽ, ഒരാഴ്ച നീണ്ടു നില്ക്കുന്ന പൂര മഹോത്സവം ഏപ്രിൽ 4 മുതൽ 10 വരെ ആഘോഷിക്കും.ഏപ്രിൽ 4 ന് വെള്ളിയാഴ്ച മുതൽ ഏപ്രൽ 9 ബുധനാഴ്ച വരെ രാവിലെ 7 മണി മുതൽ പൂക്കോത്ത് കൊട്ടാരം മാതൃസമിതിയുടെ നേതൃത്വത്തിൽ
ലളിത സഹസ്രനാമം, ദേവീ മഹാത്മ്യം, നാരായണീയ പാരായണം.ഉച്ചക്ക് 12 മണിക്ക് ബാലികമാരുടെ പൂവിടൽ.12.30 മുതൽ 2 മണി വരെ അന്നദാനം .

സന്ധ്യക്ക് 7 മണിക്ക് തിരുവായുധം എഴുന്നള്ളത്ത്‌ .രാത്രി 9 മണിക്ക് പൂരക്കളി .

ഏപ്രിൽ 9ന് ബുധനാഴ്ച രാത്രി 7.30 ന് മാനേങ്കാവിൽ നിന്നും താലപ്പൊലി എഴുന്നള്ളത്ത് .രാത്രി 10 മണിക്ക് പൂരക്കളി .ഏപ്രിൽ 10ന് വ്യാഴാഴ്ച രാവിലെ 9 മണിക്ക്കാമൻ പാട്ട് .ഉച്ചക്ക് 2 മണിക്ക് പൂരക്കളി തൊഴൽ
തുടർന്ന് രഥോത്സവം .പൂക്കോത്ത് കൊട്ടാരത്തിൽ നിന്നും പുറപ്പെട്ട് മുണ്ട്യക്കാവ്, അരിയിൽ കുളങ്ങര കാനത്ത് ശിവക്ഷേത്രം.കനത്ത് ചിറയിൽ പൂരംകുളി ചടങ്ങിനു ശേഷം മാനേങ്കോവ് വഴിവിക്രാനന്ദപുരം ക്ഷേത്രത്തിൽ വരവേല്പ് .തുടർന്ന്പൂക്കോത്ത് നടവഴി പൂക്കോത്ത് കൊട്ടാരത്തിൽ തിരിച്ചെത്തുന്നു.രാത്രി 7മണിക്ക് കോലസ്വരൂപത്തിങ്കൽതായ്പര ദേവതയുടെ തിടമ്പ് എഴുന്നള്ളത്ത് തുടർന്ന് ആറാട്ടോടെ സമാപനം