ആറളം ഫാമിൽ ചെത്തു തൊഴി ലാളിയെ കാട്ടാന ഓടിച്ചു ; രക്ഷപെട്ടത് തലനാരിഴക്ക്

SHARE

 

ഇരിട്ടി : ആറളം ഫാമിൽ ചെത്തുതൊഴിലാളിയെ കാട്ടുകൊമ്പൻ ഓടിച്ചു . തൊഴിലാളി കാക്കയങ്ങാട് പാറക്കണ്ടം സ്വദേശി സിനേഷ് രക്ഷപെട്ടത് തലനാരിഴയ്ക്ക് . ഇന്ന് പുലർച്ചെ 6.15 ഓടെ ആറളം ഫാം ബ്ലോക്ക് ഒന്നിൽ വെച്ചായിരുന്നു സംഭവം . പുലർച്ചെ ബ്ലോക്ക് അഞ്ചിലെ ജോലി സ്ഥലത്തേക്ക് പോകുന്നതിനിടെയായിരുന്നു കാട്ടാന സിനേഷിന്റെ വാഹനത്തിന് നേരെ തിരിഞ്ഞത് . ബ്ലോക്ക് ഒന്നിൽ എത്തിയപ്പോൾ കൊമ്പൻ റോഡ് മുറിച്ചുകടക്കുന്നത് കണ്ട് സിനേഷ് ബൈക്ക് ദൂരെ നിർത്തി ആന കടന്നുപോകാനായി കാത്തുനിന്നു . ആന റോഡ് മുറിച്ചുകടന്ന് കാടിനുള്ളിലേക്ക് കയറി എന്ന് ഉറപ്പിച്ച ശേഷം മൊബൈൽ ഓണാക്കി വീഡിയോ എടുത്തുകൊണ്ട് വാഹനം മുൻപോട്ട് എടുത്ത് വന്ന സിനേഷിന് നേരെ കാട്ടുകൊമ്പൻ തിരിയുകയായിരുന്നു .ആന പാഞ്ഞടുത്തപ്പോൾ ആത്മസംയമനം വിടാതെ വാഹനം വേഗത്തിൽ ഓടിച്ചുപോയതിനാലാണ് വലിയ ദുരന്തം ഒഴിവായത്

ഈ സമയം മറ്റ് യാത്രക്കാർ ഇല്ലാതിരുന്നതും വൻ ദുരന്തം ഒഴിവാക്കി . രണ്ട് വർഷം മുൻപ് സിനേഷിനെ ബ്ലോക്ക് അഞ്ചിൽ വെച്ച് കാട്ടാന ഓടിച്ചിരുന്നു . ഫാമിനുള്ളിലെ മൺ റോഡിൽ വെച്ചായി രുന്നു അന്നത്തെ ആക്രമണം . ബൈക്ക് ഉപേഷിച്ച് ഓടി രക്ഷപെട്ട സിനേഷിന്റെ പിന്നാലെ ഏറെദൂരം കാട്ടാന പിന്തുടർന്നിരുന്നു