February 2025
M T W T F S S
 12
3456789
10111213141516
17181920212223
2425262728  
February 13, 2025

കാട്ടുപന്നിയുടെ ആക്രമണത്തിൽ യുവാവിന് ഗുരുതര പരിക്ക്

1 min read
SHARE

ബൈക്കിൽ സഞ്ചരിക്കവേ കാട്ടുപന്നിയുടെ ആക്രമണത്തിൽ യുവാവിന് ഗുരുതര പരിക്ക്. വെള്ളനാട് ഗ്രാമപഞ്ചായത്തിൽ കണ്ണമ്പള്ളി വാർഡിൽ ബിന്ദു വിലാസത്തിൽ വിനോദ്കുമാർ എസ്എസ് (45 ) നാണ് കാട്ടുപന്നിയുടെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റത്. കഴിഞ്ഞ ദിവസം രാത്രിയാണ് വീടിനു സമീപത്തു വച്ചു ഇരുചക്ര വാഹനത്തിൽ വന്ന വിനോദിനെ കാട്ടുപന്നിയുടെ കൂട്ടം ആക്രമിച്ചത്.
അഞ്ചിൽ അധികം വാരിയെല്ലുകൾക്ക് പൊട്ടൽ ഏൽക്കുകയും ശ്വാസകോശം, കരൾ എന്നിവയിൽ നിന്നും അന്തരിക രക്തരസ്രവം ഉണ്ടാകുകയും ചെയ്തതിനെ തുടർന്ന് വിനോദിനെ സ്വകാര്യ ആശുപത്രിയിൽ ഐസിയുവിൽ പ്രവേശിപ്പിച്ചു.

അതേ സമയം, വന്യജീവികളുടെ ആക്രമണം കാരണം വനമേഖലയില്‍ മാത്രമല്ല ജനവാസ മേഖലയിലും ആശങ്ക നിലനില്‍ക്കുന്നുവെന്ന് മന്ത്രി എകെ ശശീന്ദ്രൻ. കോതമംഗലത്തെ കാട്ടാന ആക്രമണം വനത്തിനകത്താണ് നടന്നതെങ്കിലും സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ നല്‍കി. എല്ലാ വന്യജീവി ആക്രമണങ്ങളിലും ഞങ്ങള്‍ക്ക് ഒന്നും ചെയ്യാന്‍ സാധിക്കില്ല എന്നതാണ് കേന്ദ്രസര്‍ക്കാർ നിലപാടെന്നും വന്യജീവി ആക്രമണം സവിശേഷ ദുരന്തമായി പ്രഖ്യാപിച്ച ആദ്യ സംസ്ഥാനമാണ് കേരളമെന്നും അദ്ദേഹം നിയമസഭയിൽ പറഞ്ഞു.

വന്യജീവി ആക്രമണം കാരണം മരണം കൂടി വരികയാണ് എന്നത് ശാസ്ത്രീയമായ കണക്ക് അല്ല. കാര്യക്ഷമമായ പ്രവര്‍ത്തനം പരിമിതിക്കുള്ളില്‍ നിന്ന് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ ചെയ്യുന്നുണ്ട്. നിസ്സാരമായ പ്രശ്‌നമല്ല ഇത്. പൊതുവേ സമൂഹം ചര്‍ച്ച ചെയ്യേണ്ട വിഷയമാണ്. ഭരണകൂടം ജാഗ്രതയോടെ കൈകാര്യം ചെയ്യേണ്ടതുണ്ട്. മലയോരമേഖലയിലെ ജനങ്ങളോടുള്ള സര്‍ക്കാരിന്റെ നിലപാട് ഭാഗ്യകരാണ്.