June 2026
M T W T F S S
1234567
891011121314
15161718192021
22232425262728
2930  
June 3, 2026

തിരുവനന്തപുരത്ത് വിദ്യാർഥിക്ക് നേരെ എബിവിപി നേതാക്കളുടെ ക്രൂരമർദനം

SHARE

തിരുവനന്തപുരം ധനുവച്ചപുരം വി.ടി.എം. എന്‍എസ്എസ് കോളജില്‍ വിദ്യാര്‍ഥിക്ക് എബിവിപി നേതാക്കളുടെ ക്രൂരമര്‍ദ്ദനം. മര്‍ദ്ദനത്തില്‍ മൂന്നാംവര്‍ഷ ചരിത്ര വിദ്യാര്‍ത്ഥി ദേവജിത്തിന് ഗരുതരപരിക്ക്. ദേവജിത്തിന്റെ ചെവി അറ്റുതൂങ്ങിയ നിലയില്‍. തലയ്ക്കും ഗരുതരപരിക്കുണ്ട്. എബിവിപി പരിപാടികളില്‍ പങ്കെടുക്കാത്തതിനാണ് മര്‍ദ്ദനമെന്നാണ് വിവരം.

മറ്റു വിദ്യാര്‍ഥി പ്രസ്ഥാനങ്ങള്‍ക്ക് പ്രവര്‍ത്തന സ്വാതന്ത്രം അനുവദിക്കാത്ത ധനുവച്ചപുരം വി.ടി.എം. എന്‍എസ്എസ് കോളജിലാണ് എബിവിപി നേതാക്കള്‍ ചേര്‍ന്ന് മൂന്നാംവര്‍ഷ ചരിത്ര വിദ്യാര്‍ത്ഥി ദേവജിത്തിനെ ക്രൂരമായി മര്‍ദ്ദിച്ചത്.
ഉച്ചയോടുകൂടിയായിരുന്നു സംഭവം. കോളേജില്‍ ഓണാഘോഷ പരിപാടിയുമായി ബന്ധപ്പെട്ട് നടന്ന ഫുഡ് ഫെസ്റ്റിവല്ലിനിടയിലാണ് ദേവജിത്തിനെ മര്‍ദ്ദിച്ചത്. ദേവജിത്തിന്റെ ചെവി അറ്റുതൂങ്ങിയ നിലയിലാണ്. തലയ്ക്കും ഗരുതരപരിക്കുണ്ട്. ഗുരുതരമായി പരിക്കേറ്റ ദേവജിത്തിനെ നെയ്യാറ്റിന്‍കരയിലെ സ്വകാര്യ ആശുപത്രിയില്‍ അടിയന്ത ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി. കാട്ടാക്കട കൊറ്റംപള്ളി സ്വദേശിയാണ് മര്‍ദ്ദനമേറ്റ ദേവജിത്ത്.

സ്ഥിരം ക്രിമിനല്‍ കേസുകളിലെ പ്രതികളും എബിവിപി നേതാക്കളുമായ അനന്തന്‍, നിഖില്‍, ശബരി എന്നിവരാണ് അക്രമത്തിന് നേതൃത്വം നല്‍കിയത്. മറ്റൊരു കേസില്‍ ജാമ്യത്തില്‍ ഇറങ്ങിയ പ്രതികളാണ് ഇവരില്‍ രണ്ടുപേര്‍. എബിവിപിയുടെ പരിപാടികളില്‍ പങ്കെടുക്കാത്തതിനാണ് മര്‍ദ്ദനം. രക്ഷാബന്ധന്‍ പരിപാടിയില്‍ പങ്കെടുക്കാന്‍ നേതാക്കള്‍ നിര്‍ബന്ധിച്ചിട്ടും ദേവജിത്ത്. ഒഴിഞ്ഞുമാറി ഇതോടെ ദേവജിത്തിനോടുള്ള വൈരാഗ്യം ഇരട്ടിച്ചു. തുടര്‍ന്നാണ് ഫുഡ് ഫെസ്റ്റിവല്ലിനിടയില്‍ വച്ച് വളഞ്ഞുവച്ച് പ്രതികള്‍ ദേവജിത്തിനെ ക്രൂരമായി മര്‍ദ്ദിച്ചത്. 6 മാസത്തിന് മുന്‍പും പാറശാല സ്വദേശിയായ ഒരു വിദ്യര്‍ഥിയെ സമാനമായി എബിവിപി നേതാക്കള്‍ കോളജിനുള്ളില്‍ വച്ച് മര്‍ദ്ദിച്ചിരുന്നു. സംഭവത്തില്‍ പാറശാല പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.