June 2026
M T W T F S S
1234567
891011121314
15161718192021
22232425262728
2930  
June 23, 2026

കൂട്ടക്കൊലപാതക കേസിൽ ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതി പിടിയിൽ

SHARE
കണ്ണൂർ:ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതിയെ ക്രൈംബ്രാഞ്ച് പൊക്കി.
മട്ടന്നൂർ മണക്കായി കൂട്ടക്കൊലപാതക കേസിലെ പ്രതിയായ മട്ടന്നൂർ കയനി കൊട്ടാരത്തിൽ വീട്ടിൽ‌ ഷെരീഫ് (45) ആണ് പിടിയിലായത്.ക്രൈംബ്രാഞ്ച് സിഐ ബോബി വർഗീസിന്റെ നേതൃത്വത്തിൽ കണ്ണൂർ‌ പഴയ ബസ് സ്റ്റാൻഡിന് സമീപത്ത് നിന്നുമാണ് കഴിഞ്ഞ ദിവസം രാവിലെ അറസ്റ്റ് ചെയ്തത്.
പ്രതിയെ തലശ്ശേരി അഡീഷനൽ ജില്ലാ കോടതിയിൽ ഹാജരാക്കി.
2003 ഏപ്രിൽ ‌ആറിന് മണക്കായി സ്വദേശികളായ അസൈനാർ, ഭാര്യ നബീസു, നബീസുവിന്റെ സഹോദരി പാത്തുട്ടി എന്നിവരെ കൊലപ്പെടുത്തി സ്വർണ ആഭരണങ്ങൾ കവർന്ന ചെയ്ത കേസിലെ പ്രതിയാണ് ഷെരീഫ്.
2021 മുതൽ കോടതിയിൽ ഹാജരാകാതെ മുങ്ങിയ പ്രതിക്ക് തലശ്ശേരി അഡീഷനൽ ജില്ലാ കോടതി (രണ്ട്) വാറന്റ് പുറപ്പെടുവിച്ചിരുന്നു.