ആന്റോ ഡോക്ടറിനു വീ വൺ കേരളയുടെ ആദരവ്… ഡോക്ടറിന്റെ സേവനം ഇനി തളിപ്പറമ്പിൽ
1 min readമലയോരത്തിന്റെ ജനകീയ മുഖമാണ് ഡോക്ടർ ആന്റോ വർഗീസ്. നാടിനായി നാട്ടുകാർക്കായി ഉഴിഞ്ഞു വെച്ച ജീവിതം ആതുര സേവന രംഗത്തെ നിറപകിട്ടാർന്ന ഏടുകളിൽ വായിച്ചെടുക്കാം ഈ ആതുര സേവകന്റെ സേവനങ്ങൾ. ഊണും ഉറക്കവും ഒഴിവാക്കി രോഗികൾക്കാശ്രയമായി എന്നും മാറിയ ഡോക്ടർ ആന്റോ വർഗീസിന്റെ സേവനം താത്കാലികമായി തളിപ്പറമ്പ് താലൂക്ക് ആശുപത്രിയിലേക്ക് മാറുകയാണ്. താൽക്കാലികമെന്നു വി വൺ കേരള പറയാൻ കാരണം ഇരിട്ടിക്കാരുടെ ആഗ്രഹം തന്നെയാണ്.മലയോരത്തിന്റെ പ്രിയ ആതുര സേവകന് we one kerala യും open news 24 ഉം സംയുക്തമായി നടത്തിയ സ്പാർക്ക് 22 ആദരവ് നൽകിയിരുന്നു. തന്റെ ജീവിതത്തിന്റെ നല്ലൊരു ഭാഗം ഇരിട്ടിക്കാർക്ക് വേണ്ടി മാറ്റി വെച്ച നമ്മുടെ ആന്റോ സാറിനു എല്ലാവിധ വിജയാശംസകളും നൽകുന്നു.. നാളിതുവരെ നൽകിയ നിസ്വാർത്ഥ സേവനത്തിനു WE ONE KERALA യുടെ ആദരവ്.
പ്രശസ്ത സിനിമ സംവിധായകനും, ക്യാമറമാനും വീ വൺ കേരളയുടെ ചാനൽ ക്രിയേറ്റിവ് ഹെഡ്ഡുമായ ശ്രീ വിജേഷ് കുട്ടിപ്പറമ്പിൽ ഡോക്ടർ ആന്റോ വർഗീസിന് ഉപഹാരം സമ്മാനിച്ചു.