January 2026
M T W T F S S
 1234
567891011
12131415161718
19202122232425
262728293031  
January 16, 2026

വരുണിനായി കോൺ​ഗ്രസിന്റെ വാതിലുകൾ തുറന്നു കിടക്കുന്നു’: അധിർ രഞ്ജൻ ചൗധരി

SHARE

ദില്ലി: വരുൺ​ ​ഗാന്ധിയെ പാർട്ടിയിലേക്ക് ക്ഷണിച്ച് കോൺ​ഗ്രസ്. വരുണിനായി കോൺ​ഗ്രസിന്റെ വാതിലുകൾ തുറന്നു കിടക്കുകയാണെന്ന് മുതിർന്ന കോൺ​ഗ്രസ് നേതാവ് അധിർ രഞ്ജൻ ചൗധരി വ്യക്തമാക്കി. വരുൺ നല്ല പ്രതിച്ഛായയുള്ളയാളെന്നും ഗാന്ധിയനായതിനാലാണ് വരുണിനെ ബിജെപി ഒഴിവാക്കിയതെന്നും അധിർ രഞ്ജൻ ചൗധരി ചൂണ്ടിക്കാണിച്ചു. ഉത്തർപ്രദേശിലെ പിലിഭിത്തിൽ നിന്നുള്ള ബിജെപിയുടെ സിറ്റിംഗ് എംപിയാണ് വരുൺ. എന്നാൽ ഇത്തവണ അദ്ദേഹത്തിന് ബിജെപി ടിക്കറ്റ് നൽകിയിരുന്നില്ല. ഇതിന് പിന്നാലെയാണ് കോൺഗ്രസിൻ്റെ ഓഫർ. പാർട്ടിക്കെതിരെ നിരന്തരം പ്രസ്താവനകൾ നടത്തുന്ന നേതാവായിരുന്നു വരുൺ ഗാന്ധി. അതുകൊണ്ട് തന്നെ 2024 ലോക്സഭാ തെരഞ്ഞെടുപ്പിൽ അദ്ദേഹത്തിന് ടിക്കറ്റ് നൽകില്ലെന്ന കാര്യം ഏതാണ്ട് ഉറപ്പായിരുന്നു. വരുൺ ഗാന്ധിക്ക് പകരം സംസ്ഥാന മന്ത്രി ജിതിൻ പ്രസാദിനെയാണ് ബിജെപി പിലിഭിത്തിൽ മത്സരിപ്പിക്കുന്നത്. ഇതിന് പിന്നാലെയാണ് അധിർ രഞ്ജൻ ചൗധരി വരുൺ ഗാന്ധിയെ കോൺഗ്രസിലേക്ക് ക്ഷണിച്ചത്.