ആദ്യ ശമ്പളം കിട്ടിയതിനെ തുടര്‍ന്ന് ഫുള്‍ടാങ്ക് പെട്രോളടിച്ചു, സ്‌കൂട്ടര്‍ മറിഞ്ഞ് തീപിടിത്തം; യുവാവിന് ദാരുണാന്ത്യം
1 min readസ്കൂട്ടര്‍ മറിഞ്ഞ് പെട്രോള്‍ ചോര്‍ന്നതിനെ തുടര്‍ന്ന് ഉണ്ടായ തീപിടിത്തത്തില്‍ പരുക്കേറ്റ യുവാവ് മരിച്ചു. പേരാമംഗലം സ്വദേശി വിഷ്ണുവാണ് മരിച്ചത്.
തൃശ്ശൂര്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെ ഇന്ന് രാവിലെ ആയിരുന്നു മരണം.
രാത്രിയോടെ വീട്ടിലേക്കുള്ള സഞ്ചാര മധ്യേ കൊട്ടേക്കാട് പള്ളിക്കു മുന്നിലെ വളവിൽ സ്കൂട്ടർ സ്കിഡ് ചെയ്ത് മറിയുകയായിരുന്നു.
സ്കൂട്ടറിൽ നിന്നും പെട്രോൾ വാഹനമോടിച്ചിരുന്ന വിഷ്ണുവിൻ്റെ വസ്ത്രത്തിലും മറ്റും പകർന്നിരുന്നു.
മറിഞ്ഞ വാഹനം പ്രദേശവാസികളുടെ സഹായത്തോടെ നിവർത്തി സ്റ്റാർട്ട് ചെയ്യുന്നതിനിടയിലാണ് വാഹനത്തിലും വിഷ്ണുവിൻ്റെ ശരീരത്തിലും അഗ്നി പടർന്നത്.
താല്‍ക്കാലിക ജീവനക്കാരനായ വിഷ്ണു ആദ്യ ശമ്പളം കിട്ടിയതിനെ തുടര്‍ന്ന് ബൈക്കില്‍ ഫുള്‍ ടാങ്ക് പെട്രോള്‍ അടിച്ചിരുന്നു. ഫുള്‍ ടാങ്ക് പെട്രോള്‍ അടിച്ചതാണ് പെട്രോള്‍ ചോരാന്‍ ഇടയാക്കിയതെന്നാണ് പ്രാഥമിക നിഗമനം.