November 2026
M T W T F S S
 1
2345678
9101112131415
16171819202122
23242526272829
30  
November 9, 2026

എയർ അറേബ്യ വിമാനം അടിയന്തരമായി തിരിച്ചിറക്കി

SHARE
തിരുവനന്തപുരം‣ തിരുവനന്തപുരത്ത് നിന്ന് അബുദാബിയിലേക്ക് പുറപ്പെട്ട എയർ അറേബ്യ വിമാനം സാങ്കേതിക തകരാറിനെ തുടർന്ന് അടിയന്തര സാഹചര്യത്തിൽ തിരിച്ചിറക്കി.വെളളിയാഴ്ച രാത്രി എട്ടോടെ ഓടെ 171 യാത്രക്കാരുമായി പുറപ്പെട്ട വിമാനമാണ് തിരിച്ചിറക്കിയത്.
വിമാനം പുറപ്പെട്ടതിന് ശേഷം പിൻഭാഗത്തുളള ചക്രങ്ങളുടെ ഹൈഡ്രോളിക് സംവിധാനത്തിന് സാങ്കേതിക തകരാർ ഉണ്ടായതായി പൈലറ്റിന് മനസിലാവുകയും, പിന്നാലെ ദീർഘദൂര യാത്ര ചെയ്യാനാവില്ലെന്നും വിമാനം തിരിച്ച് ഇറക്കണമെന്നും അദ്ദേഹം ആവശ്യപ്പെടുകയായിരുന്നു.
അഗ്നിരക്ഷാസേന, മെഡിക്കൽ സംവിധാനം, സി ഐ എസ് എഫിന്റെ ക്യൂആർടി കമാൻഡോകൾ, വിമാന കമ്പനി ജീവനക്കാർ എന്നിവർ സജ്ജമായിരുന്നു.ദീർഘദൂര യാത്രക്കായി ഇന്ധനം നിറച്ചായിരുന്നു വിമാനം പുറപ്പെട്ടത്. തിരിച്ചിറങ്ങാനുളള ഇന്ധനം മാത്രം നിലനിർത്തി ശേഷം അധികമുളളത് വട്ടം ചുറ്റി പറക്കാനായിരുന്നു പൈലറ്റിന് ലഭിച്ച നിർദേശം. തുടർന്ന് രാത്രി 8.30-ഓടെയാണ് വിമാനം തിരിച്ചിറക്കിയത്.