July 2026
M T W T F S S
 12345
6789101112
13141516171819
20212223242526
2728293031  
July 23, 2026

എം ടി വാസുദേവൻ നായരുടെ ഓ‍‌ർമ്മയ്ക്കായി അക്കാഫ് ലിറ്റററി കൾച്ചറൽ ഫൗണ്ടേഷൻ

SHARE

മലയാളത്തിൻ്റെ ഇതിഹാസ സാഹിത്യകാരൻ എം ടി വാസുദേവൻ നായരുടെ സാഹിത്യ സാംസ്കാരിക ചലച്ചിത്ര പൈതൃകം സംരക്ഷിക്കാൻ അക്കാഫ് ലിറ്റററി കൾച്ചറൽ ഫൗണ്ടേഷൻ രൂപീകരിച്ചു. തിരുവനന്തപുരം മസ്കറ്റ് ഹോട്ടലിൽ നടന്ന ചടങ്ങിൽ അക്കാഫ് ഇവൻസ് യുഎഇ ഭാരവാഹികൾ പദ്ധതിയുടെ പ്രഖ്യാപനം നിർവഹിച്ചു.

പ്രധാനമായും ലൈഫ് ടൈം എക്സലൻസ് അവാർഡ് ഏർപ്പെടുത്തും. സാഹിത്യം സിനിമ മാധ്യമപ്രവർത്തനം കലാസംസ്കാരം എന്നീ മേഖലകളിൽ സംഭാവനകൾ നൽകിയ വ്യക്തികളെ ആദരിക്കുന്നതിന് അഞ്ചര ലക്ഷം രൂപയുടെ ക്യാഷ് അവാർഡും പ്രശസ്തിപത്രവും പ്രത്യേക രൂപകൽപ്പന ചെയ്ത ശില്പവും ഉണ്ടായിരിക്കും.ആദ്യ വർഷത്തിൽ മലയാള സാഹിത്യ രംഗത്തെ സമഗ്ര സംഭാവനക്കാണ് പുരസ്കാരം നൽകുക.