September 2026
M T W T F S S
 123456
78910111213
14151617181920
21222324252627
282930  
September 19, 2026

ആലപ്പുഴയിൽ മക്കളെ കൊന്ന് അച്ഛനും അമ്മയും ജീവനൊടുക്കി

SHARE

ആലപ്പുഴ : ആലപ്പുഴയിൽ മക്കളെ കൊലപ്പെടുത്തിയ ശേഷം ദമ്പതികൾ തൂങ്ങിമരിച്ചു. തലവടി മൂലേപ്പറമ്പിൽ വീട്ടിൽ സുനു, ഭാര്യ സൗമ്യ, മക്കൾ ആദി, അഥിൽ എന്നിവരാണ് മരിച്ചത്. ആദിയെയും അഥിലിനെയും കൊലപ്പെടുത്തിയ ശേഷം മാതാപിതാക്കൾ തൂങ്ങി മരിക്കുകയായിരുന്നുവെന്നാണ് വിവരം. രാവിലെ വീട് തുറക്കാത്തത് ശ്രദ്ധയിൽപ്പെട്ട് അന്വേഷിച്ചെത്തിയ അയൽവാസികളാണ് മരണവിവരമറിഞ്ഞത്. വീട്ടിലെ ഹാളിൽ നിലത്ത് മരിച്ച നിലയിലായിരുന്നു കുട്ടികൾ. മാതാപിതാക്കൾ തൊഴിലുറപ്പ് തൊഴിലാളികളാണ്. കുടുംബം സാമ്പത്തിക പ്രതിസന്ധി നേരിട്ടിരുന്നുവെന്നാണ് വിവരം.