September 2024
M T W T F S S
 1
2345678
9101112131415
16171819202122
23242526272829
30  
September 10, 2024

ആലുവ കൊലപാതകം: രഹസ്യമൊഴി രേഖപ്പെടുത്താൻ ഒരുങ്ങി പൊലീസ്

1 min read
SHARE

ആലുവയിൽ അഞ്ചുവയസുകാരിയെ ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ ആറുപേരുടെ രഹസ്യമൊഴി രേഖപ്പെടുത്താനൊരുങ്ങി പൊലീസ്. പ്രതി കുട്ടിയുമായി പോകുന്നത് കണ്ടവർ ഉൾപ്പെടെ പട്ടികയിൽ ഉൾപ്പെടും. കുട്ടിയുടെ മാതാപിതാക്കളിൽ നിന്നും വിവരങ്ങൾ ചോദിച്ചറിയും. അതേസമയം, പ്രതിയുടെ കസ്റ്റഡി കാലാവധിയുടെ മൂന്നുദിവസം ഇതിനോടകം പിന്നിട്ടു. ഇന്നലെ കൃത്യം നടത്തിയ സ്ഥലത്ത് പ്രതിയുമായി പൊലീസ് തെളിവെടുപ്പ് നടത്തിയിരുന്നു. കുട്ടിയുടെ പോസ്റ്റ്‌മോർട്ടം നടത്തിയ പൊലീസ് സർജനെ സംഭവസ്ഥലത്ത് എത്തിച്ചു പരിശോധന നടത്തുമെന്ന് പൊലീസ് അറിയിച്ചിട്ടുണ്ട്. പ്രതി അസഫാക് ആലം ഒറ്റയ്ക്കാണ് കൊലപാതകം നടത്തിയതെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. പ്രതികളുടെ പശ്ചാത്തലം കണ്ടെത്താൻ ബിഹാറിലും ഡൽഹിയിലും കേരള പൊലീസും അന്വേഷണം ആരംഭിച്ചു. കുട്ടിയുടെ തന്നെ ടീഷർട്ട് കഴുത്തിൽ മുറുക്കി ശ്വാസംമുട്ടിച്ചാണ് അഞ്ചു വയസുകാരിയെ അസഫാക് ആലം കൊലപ്പെടുത്തിയതെന്ന് പോസ്റ്റ്മോർട്ടത്തിൽ വ്യക്തമായി. സാധാരണ പീഡനക്കൊലപാതകങ്ങളിൽ കാണപ്പെടാത്തതും ക്രൂരവുമായ മുറിവുകൾ കുട്ടിയുടെ മൃതദേഹത്തിൽ കണ്ടെത്തിയതിനെ തുടർന്നു ഫൊറൻസിക് വിദഗ്ധരുടെ മെഡിക്കൽ ബോർഡ് രൂപീകരിച്ചു പോസ്റ്റ്മോർട്ടം റിപ്പോർട്ടും ദൃശ്യങ്ങളും വിശദമായി പരിശോധിക്കുന്നുണ്ട്. പോസ്റ്റ്മോർട്ടം റിപ്പോർട്ടും മെഡിക്കൽ ബോർഡിന്റെ വിദഗ്ധ നിഗമനങ്ങളും ഇന്ന് എറണാകുളം പോക്സോ കോടതിയിൽ അന്വേഷണസംഘം സമർപ്പിക്കും