പാലക്കാട് വാളയാർ ഡാമിൽ കുളിക്കാനിറങ്ങിയ മൂന്ന് വിദ്യാർത്ഥികൾ ഒഴുക്കിൽപ്പെട്ടു; ഒരാളെ രക്ഷിച്ചു
1 min readപാലക്കാട് വാളയാർ ഡാമിൽ കുളിക്കാനിറങ്ങിയ യുവാക്കൾ ഒഴുക്കിൽപ്പെട്ടു. കോയമ്പത്തൂർ സ്വദേശികളായ മൂന്ന് യുവാക്കളാണ് ഒഴുക്കിൽപ്പെട്ടത്. കൂട്ടത്തിലുണ്ടായിരുന്ന ഒരാളെ നാട്ടുകാർ രക്ഷപ്പെടുത്തി. രണ്ടുപേർക്കായി അഗ്നിശമന സേനയും പൊലീസും തിരച്ചിൽ നടത്തുകയാണ്. കോയമ്പത്തൂർ ധനലക്ഷ്മി ശ്രീനിവാസൻ എൻജിനീയറിങ് കോളേജിലെ വിദ്യാർഥികളാണ് അപകടത്തിപെട്ടത്.