അമല്‍ജ്യോതിയിലെ പ്രതിഷേധം; വിദ്യാര്‍ത്ഥികള്‍ക്കെതിരെ കേസെടുക്കില്ല; കോട്ടയം എസ് പി
1 min readഅമല്‍ജ്യോതിയിലെ വിദ്യാര്‍ത്ഥി ശ്രദ്ധയുടെ മരണത്തില്‍ പ്രതിഷേധിച്ച വിദ്യാര്‍ത്ഥികള്‍ക്കെതിരെ കേസെടുക്കില്ലെന്ന് ജില്ലാ പൊലീസ് മേധാവി കാര്‍ത്തിക്. ഒരു കുട്ടിയെയും പ്രതിയായി കേസ് എടുത്തിട്ടില്ലെന്നും കുട്ടികളുടെ ഭാവി തകര്‍ക്കുന്ന ഒരു നടപടിയും പൊലീസിന്റെ ഭാഗത്തുനിന്ന് ഉണ്ടാകില്ലെന്നും പൊലീസ് മേധാവി വ്യക്തമാക്കി. അതേസമയം മരിച്ച ശ്രദ്ധയുടെ മുറിയില്‍ നിന്ന് കിട്ടിയ കുറിപ്പ് ആത്മഹത്യക്കുറിപ്പാണോ എന്ന് ഫോറന്‍സിക് പരിശോധനയില്‍ മാത്രമേ വ്യക്തമാകുവെന്നും കെ കാര്‍ത്തിക് ഐപിഎസ് പ്രതികരിച്ചു.