ഉദ്ഘാടനത്തിന് എത്തിയ ഹണി റോസ്; സെൽഫി ചിത്രം പങ്കുവെച്ച് അയർലണ്ട് ഗതാഗത മന്ത്രി ജാക്ക് ചാംബേഴ്സ്
1 min read

അയർലണ്ടിൽ എത്തിയ സിനിമാതാരം ഹണി റോസിന് ഒപ്പമുള്ള സെൽഫി ചിത്രം സോഷ്യൽ മീഡിയയിൽ പങ്കുവെച്ച് അയർലൻഡ് ഗതാഗത മന്ത്രി ജാക്ക് ചാംബേഴ്സ്. അയർലണ്ടിലെ ഇന്ത്യക്കാരുടെ വിശാല കൂട്ടായ്മയായ മലയാളി ഇന്ത്യൻസ് ഇൻ അയർലണ്ടിന്റെ വാർഷിക ആഘോഷമായ മെഗാ മേള, പുസ്തക മേള എന്നിവയുടെ ഉദ്ഘടനത്തിനായി എത്തിയത് ആയിരുന്നു ഹണി റോസ്. ഡബ്ലിൻ വിമാനത്താവളത്തിന് അടുത്തുള്ള ആൽസ സ്പോർട്സ് സെന്ററിന്റെ ഗ്രൗണ്ടിൽ ആയിരുന്നു പരിപാടി. ഉദ്ഘാടന ചടങ്ങിൽ ഹണി റോസ് സംസാരിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ ഇതിനോടകം വൈറലായിട്ടുണ്ട്. അയർലണ്ടിലെ ഇപ്പോഴത്തെ കാലാവസ്ഥ ഇഷ്ടപ്പെട്ടെന്നും ഇവിടെ കുറേ കാലം നിൽക്കണമെന്ന് ആഗ്രഹമുണ്ടെന്നും ഹണി വീഡിയോയിൽ പറയുന്നുണ്ട്.
